8 എന്ന അക്കത്തിന്റെ ആകൃതില്‍ ദിവസവും 20 മിനിറ്റു നേരം നടക്കൂ…ശരീരത്തിനുണ്ടാകുന്ന ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും

8 എന്ന അക്കത്തിന്റെ ആകൃതില്‍ ദിവസവും 20 മിനിറ്റു നേരം അടുപ്പിച്ച് രണ്ടാഴ്ച നടക്കുക. ഇത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. എട്ട് ആകാരം നടപ്പാത എന്ന ഈ നടത്ത രീതി യോഗികളും മറ്റും അനുശാസിയ്ക്കുന്ന ഒന്നാണ്.

ഇത് രാവിലെയും വൈകീട്ടും ഒഴിഞ്ഞ വയറോടെ ചെയ്യാം. രാവിലെ വെറുംവയറ്റില്‍, വൈകീട്ടും ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പായി, അതായത് വയര്‍ ഒഴിഞ്ഞു കിടക്കുന്ന രീതിയില്‍ ചെയ്യുന്നതാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുക. 8 എന്ന ആകൃതി വരച്ച് ഇതിലൂടെ നടക്കാം. അല്ലെങ്കില്‍ മനസില്‍ തന്നെ ഇതു കണ്ടു ചെയ്യാം.

ഈ രീതിയില്‍ നടക്കുമ്പോള്‍ ശരീരത്തിനു മുഴുവന്‍ ആയാസം ലഭിയ്ക്കുകയാണ് ചെയ്യുന്നത്. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കു ഈ നടത്തത്തിന്റെ ഗുണം ലഭിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ രീതിയിലെ നടത്തം ഏറെ നല്ലതാണ്. ഇത് ദഹനക്കേട് ഒഴിവാക്കാന്‍ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിയ്ക്കുന്നു.