HomeUncategorizedപ്രവാസികൾക്ക് ഇപ്പോൾ ബന്ധുക്കളെ വിസയില്ലാതെ ഖത്തറിൽ എത്തിക്കാൻ സുവർണ്ണാവസരം

പ്രവാസികൾക്ക് ഇപ്പോൾ ബന്ധുക്കളെ വിസയില്ലാതെ ഖത്തറിൽ എത്തിക്കാൻ സുവർണ്ണാവസരം

സമ്മര്‍ ഇന്‍ ഖത്തര്‍ പദ്ധതിയുടെ ഭാഗമായി പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍. ജൂണ്‍ 4 മുതല്‍ ഓഗസ്റ്റ് 16 വരെ ഖത്തറിലുള്ള എല്ലാ രാജ്യക്കാരായ പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിസാ രഹിത സന്ദര്‍ശനത്തിന് ഖത്തറിലേക്ക് ക്ഷണിക്കാം. ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യക്കാര്‍ക്ക് നിലവില്‍ ഖത്തറില്‍ വിസാ രഹിത സന്ദര്‍ശന സൗകര്യം ലഭ്യമാണ്.

ഇതില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍(ക്യുഎന്‍ടിസി) ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ റാഷിദ് അല്‍ ഖുറേഷി അറിയിച്ചു. ഖത്തറിന്‍റെ ശത്രുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ കൂടിയായ ക്യുഎന്‍ടിസി സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ ബേക്കറിനെ ഉദ്ധരിച്ച്‌ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ ഉപരോധം തുടരുന്ന ഈജിപ്തില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ ഇപ്പോഴും ഇവിടെ ജോലിയില്‍ തുടരുന്നുണ്ട്. ഇവര്‍ക്കും ബന്ധുക്കളെ എത്തിക്കാന്‍ അനുമതി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അല്‍ ബേക്കര്‍ ഇക്കാര്യം വിശദീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments