പ്രവാസികൾക്ക് ആശ്വാസം; സൗദിയില്‍ ഇത്തരം വിസയുടെ കാലാവധി നീട്ടി; ഇനി രണ്ടുവർഷം ലഭിക്കും

20

സൗദി തൊഴില്‍ മന്ത്രാലയം സ്വകാര്യ കമ്ബനികള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായി വര്‍ധിപ്പിച്ചു. നേരത്തെ ഒരു വര്‍ഷമാക്കി കുറച്ച തീരുമാനം റദ്ദാക്കിയാണ് തീരുമാനം. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. നേരത്തെ ഇത് ഒരു വര്‍ഷം വരെയായിരുന്നു കാലാവധി.

ലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നല്‍കിയാണ് മന്ത്രാലയം ഉത്തരവിറിക്കിയത്. ഇതിനു പ്രത്യേക ഫീസും നല്‍കേണ്ടതില്ല. വിസ കാലാവധി രണ്ട് വര്‍ഷമാക്കുന്നതിലൂടെ സ്വകാര്യ മേഖലയിലെ കമ്ബനികള്‍ക്ക് വിസ, റിക്രൂട്ടിങ് നടപടികളില്‍ ഗുണമുണ്ടാക്കും. കൂടാതെ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കലും കാലാവധി നീട്ടി നല്‍കുന്നതിന്റെ ലക്ഷ്യമാണ്. പുതിയ നീക്കം തൊഴില്‍ വിപണിക്ക് ഗുണമാകും.