HomeNewsVideo-Newsഅക്രമി യുവതിയെ തോക്ക് ചൂണ്ടി വെടിവച്ചു; എന്നാൽ സംഭവിച്ചതോ? വീഡിയോ കാണാം

അക്രമി യുവതിയെ തോക്ക് ചൂണ്ടി വെടിവച്ചു; എന്നാൽ സംഭവിച്ചതോ? വീഡിയോ കാണാം

മധ്യപാരിസിലെ ഒരു റസ്റ്റാറന്റി ലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു ആ യുവതി. പെട്ടെന്ന് വെടിയൊച്ചകൾ എങ്ങും മുഴങ്ങി. ജനാല ചില്ലുകൾ പൊട്ടിച്ചിതറി. അടുത്ത നിമിഷം അക്രമി റസ്റ്റാറന്റിനുള്ളിലേക്ക് പാഞ്ഞു കയറി. തോക്ക് അവിടെയിരിക്കുകയായിരുന്ന യുവതിക്കു നേരെ ഉന്നം വെച്ചു. എന്തു ചെയ്യണം എന്നറിയാത്ത നിമിഷം. പെട്ടെന്നാണ് അത് സംഭവിച്ചത്. തോക്ക് പ്രവർത്തിക്കുന്നില്ല. അയാള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തോക്ക് ശരിയാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഉടന്‍ പുറത്തുള്ള വാഹനത്തില്‍ കയറി അക്രമി രക്ഷപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയ യുവതി ജീവനുംകൊണ്ട് അവിടെനിന്നു രക്ഷപ്പെട്ടു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഒന്ന് കണ്ടു നോക്കു, മരണത്തിന്റെ മുൻപിൽ നിന്നും എങ്ങനെയാണ് അവർ രക്ഷപ്പെടുന്നതെന്ന്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments