HomeUncategorizedയുഎഇ സന്ദര്‍ശക വിസകള്‍ ഇനി രാജ്യത്തിന് പുറത്തുപോകാതെ തന്നെ പുതുക്കാൻ സൗകര്യം; ചെയ്യേണ്ടത് ഇങ്ങനെ:

യുഎഇ സന്ദര്‍ശക വിസകള്‍ ഇനി രാജ്യത്തിന് പുറത്തുപോകാതെ തന്നെ പുതുക്കാൻ സൗകര്യം; ചെയ്യേണ്ടത് ഇങ്ങനെ:

യുഎഇ സന്ദര്‍ശക വിസകള്‍ രാജ്യത്തിന് പുറത്തുപോകാതെ തന്നെ പുതുക്കാൻ സൗകര്യം. കാലാവധി കഴിയുന്നതിന് മുൻപ് വിസ പുതുക്കണം. അല്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാൻ അനുവദിച്ചിരുന്ന പത്തുദിവസത്തെ അധിക സമയം ഒഴിവാക്കി. ഒരു മാസത്തെയോ, രണ്ടുമാസത്തേയോ സന്ദര്‍ശക വിസകള്‍ രാജ്യത്തിനകത്തുവെച്ചുതന്നെ 30 ദിവസത്തേക്ക് നീട്ടാം. സന്ദര്‍ശക വിസയുടെ പരമാവധി കാലാവധി 120 ദിവസമാണ്. സന്ദര്‍ശകര്‍ വിസ കാലാവധിയുടെ അവസാന ദിവസമോ അതിന് മുമ്ബോ യുഎഇ വിടുകയോ അല്ലെങ്കില്‍ കാലാവധി തീരുന്നതിന് മുമ്ബ് വിസ നീട്ടുകയോ ചെയ്യണം. കൂടാതെ എക്സിറ്റ് പെര്‍മിറ്റിനായി 320 ദിര്‍ഹം കൂടി അധികം നല്‍കേണ്ടിവരും. സന്ദര്‍ശക വിസ ലഭിച്ച്‌ 60 ദിവസത്തിനുള്ളില്‍ ടൂറിസ്റ്റ് രാജ്യത്ത് പ്രവേശിക്കണം. വിസയുടെ തരം അനുസരിച്ച്‌ പ്രവേശന പെര്‍മിറ്റിന്റെ സാധുത 30 ദിവസമോ 60 ദിവസമോ ആയിരിക്കും. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് വിവിധ എമിറേറ്റുകളല്‍ പിഴ വിത്യാസപ്പെടും. ദുബായില്‍ കാലാവധി തീര്‍ന്ന ആദ്യ ദിവസം 250 ദിര്‍ഹവും അതിനുശേഷം പ്രതിദിനം 50 ദിര്‍ഹവും പിഴയായി ഈടാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments