രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കോവിഡ് വാക്സിൻ: വമ്പൻ പ്രഖ്യാപനവുമായി യു.എ.ഇ ! വിശദ വിവരങ്ങൾ അറിയാം:

59

 

രാജ്യത്തെ മുഴുവൻ പൌരന്മാർക്കും കോവിഡ് വാക്സിൻനൽകുമെന്ന് പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് യുഎഇ ദേശീയ ദുരന്തനിവാരണ സമിതിയാണ്. വാക്സിനേഷൻ പൂർത്തിയാക്കി കൊവിഡ് വ്യാപനം തടയാനാണ് യുഎഇയുടെ നീക്കം. നേരത്തേ ആദ്യ ഘട്ടത്തിൽ ജനസംഖ്യയുടെ അമ്പത് ശതമാനം പേർക്ക് മാത്രം വാക്സിൻ നൽകുന്ന ദേശീയ വാക്സിൻ യഞ്ജമാണ് യുഎഇ പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് യുഎഇ പൌരന്മാർക്ക് മുഴുവനായും വാക്സിൻ നൽകാൻ യുഎഇ ഒരുങ്ങുന്നത്.

നിലവിൽ വാക്സിൻ വിതരണ നിരക്കിൽ ലോകത്ത് ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് യുഎഇ. രാജ്യത്ത് 26,77,675 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
രോഗവ്യാപനം തടയാനായി ദുബായ് ഹെൽത്ത് അതോറിറ്റി ദന്ത പരിശോധനാ കേന്ദ്രങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ദന്ത ചികിൽസകളാകും ഡിഎച്ച്എയുടെ ഡെന്‍റല്‍ കേന്ദ്രങ്ങളിൽ ലഭ്യമാവുക.