സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞവർക്ക് സുവർണ്ണാവസരം ! പുതിയ തീരുമാനവുമായി യുഎഇ

85

സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞ താമസിക്കുന്നവർക്ക് തിരികെ പോകുന്നതിനുള്ള സമയ പരിധി നീട്ടി യുഎഇ. മാർച്ച് 31 വരെയാണ് സമയം നീട്ടിയത്. വിസകളുടെ സമയപരിധി നീട്ടിയതായി ട്രാവൽ ഏജൻസികളും വ്യക്തമാക്കി. ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഡിസംബർ 27 ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമയപരിധി നീട്ടി നൽകിയിരുന്നു. പുതിയ കൊവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ യൂറോപ്പും മറ്റ് പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ദുബായിൽ നടപ്പാക്കി വരുന്ന കൊവിഡ് നിയന്ത്രണങ്ങൾ റംസാൻ വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി പബ്ബുകളും ബാറുകളും അടച്ചിടുകയും റസ്റേറോറന്‍റുകള്‍ക്കും കഫേകകള്‍ക്കും പുലര്‍ച്ചെ ഒരുമണി വരെ പ്രവര്‍ത്തിക്കുവാനാണ് അനുമതി. മാള്‍, ഹോട്ടല്‍, പൂള്‍, സ്വകാര്യ ബീച്ചുകള്‍ എന്നിവിടങ്ങളില്‍ 70 ശതമാനം ആളുകള്‍ക്കും പ്രവേശനം അനുവദിക്കും.