HomeWorld NewsGulfയു.എ.ഇയിലേക്കുള്ള ഇന്ത്യൻ യാത്രക്കാരുടെ യാത്ര വിലക്ക്​ നീട്ടി: ജൂലൈ ആറ്​ വരെ സർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ്

യു.എ.ഇയിലേക്കുള്ള ഇന്ത്യൻ യാത്രക്കാരുടെ യാത്ര വിലക്ക്​ നീട്ടി: ജൂലൈ ആറ്​ വരെ സർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ്

യു.എ.എ.ഇയിലേക്കുള്ള ഇന്ത്യൻ യാത്രക്കാരുടെ യാത്ര വിലക്ക്​ നീട്ടി യുഎഇ. ഇപ്പോൾ നിലവിലെ സ്​ഥിതി തുടരുമെന്നും അറിയിപ്പുണ്ടാകുന്നത്​ വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ സർവീസ്​ ഉണ്ടാവില്ലെന്നും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ വ്യക്​തമാക്കി. ഇതോടെ, ഉടൻ യു.എ.ഇയിൽ എത്താമെന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക്​ മങ്ങലേറ്റു. ജൂലൈ ആറ്​ വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയ​ിലേക്ക്​ സർവീസ്​ ഉണ്ടാവില്ലെന്നും വ്യക്​തമായ യാത്രാ പ്രോ​ട്ടോകോൾ ലഭിച്ച ശേഷം സർവീസ്​ പുനരാരംഭിക്കുമെന്നും​ എമിറേറ്റ്​സ്​ എയർലൈൻ അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാരുടെ ചോദ്യങ്ങൾക്ക്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments