HomeHealth Newsപവിഴമല്ലി നിപ്പാ വൈറസിനെ ചെറുക്കുമോ ? സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍...

പവിഴമല്ലി നിപ്പാ വൈറസിനെ ചെറുക്കുമോ ? സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു

കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശങ്കയിലാഴ്ത്തുന്ന രോഗമാണ് നിപ്പ വൈറസ് ബാധ. ഇതിനോടകം 12 പേർ ഈ രോഗം ബാധിച്ച് മരിച്ചു കഴിഞ്ഞു. അതോടെ സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച വ്യാജവാർത്തകളും ചികിത്സാരീതികളും പരന്നുതുടങ്ങി. അതിലൊന്നായിരുന്നു നിപ്പ വൈറസ് ബാധയ്ക്ക് പവിഴമല്ലി ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ് എന്നുള്ളത്. ആ വാർത്ത ഇങ്ങിനെയായിരുന്നു:

’പവിഴ മല്ലിഗൈ, പവിഴമല്ലി, പവല മല്ലി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെടി നിപ്പ വൈറസ് ബാധയ്ക്കുള്ള ഉത്തമ ഔഷധമാണ്. ആറ് പവിഴമല്ലി ഇല 200 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് പകുതിയാക്കി കുരുമുളക് പൊടിയും ചെറുനാരങ്ങ നീരും ചേര്‍ത്ത് നിത്യവും നാല് നേരം സേവിക്കുന്നത് നിപ്പ വൈറസ് രോഗബാധയ്ക്ക് ശമനമേകും..ഈ സന്ദേശം എത്രയും പെട്ടന്ന് എല്ലാവരിലേക്കും എത്തിക്കുക…’.

മറ്റൊരു സന്ദേശം ഇങ്ങനെ:

”നിപ്പാ വൈറസ് വരുമെന്ന് നമ്മുടെ സിദ്ധന്മാർ ആയിരകണക്കിന് വർഷങ്ങൾ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്, ഇതിന് സിദ്ധ വൈദ്യത്തിൽ പവിഴമല്ലിയുടെ ഇല 5 എണ്ണം 200 ml വെള്ളത്തിൽ പിച്ചി കീറിയിട്ടു ചെറു ചൂടിൽ തിളപ്പിച്ചു 100ml ആക്കി വറ്റിച്ചു രോഗിക്ക് കൊടുത്താൽ നിപ്പ വൈറസ് മൂലമുണ്ടായ പനിയിൽനിന്നും രക്ഷനേടാം. ”

എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ്? പവിഴമല്ലിയുടെ നിപ്പാ പ്രതിരോധത്തെക്കുറിച്ച് ഇതുവരെയും പഠനങ്ങള്‍ ആയുര്‍വേദത്തില്‍ നടന്നിട്ടില്ല എന്ന് കോഴിക്കോട് ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: ശ്രീകുമാര്‍ പറയുന്നു. അത്തരം കേസ് റിപ്പോര്‍ട്ടുകളോ അക്കദമിക്ക് റിപ്പോര്‍ട്ടുകളോ നിലവിലില്ല. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിച്ച് അവയ്ക്കു പിന്നാലെ പോകാതിരിക്കുക. രോഗം കണ്ടെത്തിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക. കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളും മുന്‍കരുതലും സ്വീകരിക്കുക. ഡോക്ടര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments