HomeHealth Newsഇത്തരത്തിലുള്ള ഉറക്കം നിങ്ങളുടെ ആയുസ്സ് കുറയ്ക്കാൻ സാധ്യത: പുതിയ പഠനം പറയുന്നത് ഇങ്ങനെ:

ഇത്തരത്തിലുള്ള ഉറക്കം നിങ്ങളുടെ ആയുസ്സ് കുറയ്ക്കാൻ സാധ്യത: പുതിയ പഠനം പറയുന്നത് ഇങ്ങനെ:

ഉറക്കം ശരീരത്തിനും മനസിനും ഒരുപോലെ ലഭിയ്ക്കുന്ന വിശ്രമമാണെന്നു പറയാം. ഉറങ്ങുമ്പോഴാണ് ഒരു മനുഷ്യന്‍ ഏറ്റവും നിഷ്‌കളങ്കനായിരിക്കുന്നതെന്നും പറയും. ഉറക്കത്തിനും പലര്‍ക്കും പല രീതികളുണ്ടായിരിക്കും. കമഴ്ന്നു കിടന്ന ഉറങ്ങുന്നവരുണ്ട്, ചരിഞ്ഞും മലര്‍ന്നു കിടന്ന് ഉറങ്ങുന്നവരുമുണ്ട്. നാം ഉറങ്ങുന്ന രീതി നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ ആരോഗ്യത്തിനു ഗുണകരമാകുന്ന തരത്തിൽ നമ്മുടെ ഉറക്കത്തിന്റെ ശൈലിയും പോസിഷനും മാറ്റാവുന്നതാണ്‌. ഉറക്കത്തിന്റെ സ്വഭാവം കാണുമ്പോൾ അയാൾക്ക്‌ അകാലവാർധക്യം സംഭവിക്കുമോയെന്ന്‌ ഊഹിക്കാമത്രേ. ഇതാ പലവശങ്ങൾ വച്ച് കിടന്നുറങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

വലതുവശം ചേർന്നു കിടന്നുള്ള ഉറക്കം

അമിത രക്തസമ്മർദമുള്ളവർ വലതുവശം ചേർന്നു കിടക്കുന്നതു നല്ലതാണ്. ഇത് ഹൃദയത്തിനടുത്ത്‌, നെഞ്ചിന്റെ ഇടതുവശത്ത്‌, നെഞ്ചിനുളളിലായി അൽപം സ്ഥലം(കാവിറ്റി) ലഭ്യമാക്കും. . അതു നിങ്ങളുടെ നിങ്ങളുടെ രക്തസമ്മർദം കുറയ്ക്കും. നെഞ്ചിടിപ്പിന്റെ നിരക്കു കുറയ്ക്കും. ഇതു ഹൃദ്രോ‍ഗമുള്ളവർക്കു നല്ലതാണ്‌. എന്നാൽ ഗർഭിണികൾ വലതുവശം ചേർന്നു കിടക്കുന്നതു ശരിയല്ലെന്നു വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച്‌, താമസിച്ചുണ്ടാകുന്ന ഗർഭധാരണമാണെങ്കിൽ ഗർഭസ്ഥശിശുവന്റെ ആരോഗ്യത്തെ ബാധിക്കും. ജനനത്തോടെ കുഞ്ഞു മരിക്കാനുള്ള സാധ്യത ഇതുമൂലം വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

rഇടതുവശം ചരിഞ്ഞുള്ള ഉറക്കം
ഇടതുവശം ചേർന്നുകിടന്നാൽ നെഞ്ചെരിച്ചിലിനു തീവ്രത കുറയുന്നതായി ബ്രിട്ടനിൽ നടത്തിയ ഒരു പഠനം പറയുന്നു. രാത്രി സമയത്താണു കൂടുതൽ പേർക്കും നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്‌. നാം ഇടതു ചേർന്നു കിടക്കുമ്പോൾ നമ്മുടെ ആന്തരികാവയവങ്ങൾ ആ വശത്തേക്കു ചരിയുകയും ഉദരത്തിൽനിന്നുള്ള ആസിഡ്‌ അന്നനാളത്തിലേക്കു കടക്കുന്ന സാഹചര്യം കുറയുകയും ചെയ്യുന്നതിനാലാണ്‌ നെഞ്ചെരിച്ചിൽ കുറയുന്നതെന്ന്‌ വിദഗ്ദർ പറയുന്നു. എന്നാൽ ഇടതുവശം ചേർത്തുകിടക്കുന്ന 40.9 പേർക്കു രാത്രിയിൽ ദുസ്വപ്‌നങ്ങളുണ്ടാകുന്നെന്നു തുർക്കിയിലെ യുസുൻകു യിൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു. വലതു വശം ചേർന്നു കിടക്കുന്ന 14.6 ശതമാനം പേർക്കു മാത്രമേ ദുസ്വപ്‌നങ്ങളുണ്ടാകുന്നുള്ളൂ.

l
മലർന്നുകിടന്ന്‌ ഉറങ്ങുന്നവർ

മലര്‍ന്നു കിടന്ന് കൈകളും കാല്‍കളും ഇരുവശത്തേയ്ക്കും നിര്‍ത്തി വച്ച് കിടക്കുന്നവരെങ്കില്‍ ഇവര്‍ കൂട്ടുകാരെ ഇഷ്ടപ്പെടുന്നവരും തുറന്ന ചിന്താശീലമുള്ളവരുമായിരിയ്ക്കും. മലർന്നു കിടക്കുന്നവർക്ക്‌ പുറംവേദന വരാനുള്ള സാധ്യത കുറവാണ്‌. തലയുടെ ഭാഗത്തോ കാൽമുട്ടിന്റെ ഭാഗത്തോ തലയിണ വച്ചു കിടക്കുന്നവർക്കു പുറംവേദന കുറയുന്നതായി കാണാം. നമ്മുടെ നട്ടെല്ലിന്റെ പൊസിഷൻ ശരിയായി സൂക്ഷിക്കാനാണ്‌ തലയിണ ഉപയോഗിക്കുന്നത്‌. ഇത്തരക്കാർക്കു താരതമ്യേന ശാന്തമായ ഉറക്കം കിട്ടുന്നുണ്ടെന്നു ലണ്ടനിലെ ഹോപ്‌ ഓസ്റ്റിയോപ്പതി ഡോക്ടർമാർ പറയുന്നു. കൂടാതെ നിങ്ങളുടെ മുഖം തലയിണയിൽ അമരാത്തതിനാൽ മുഖത്തു പാടുകളോ ചുളിവുകളോ വീഴുന്നില്ല എന്ന മെച്ചവുമുണ്ട്.
എന്നാൽ, മലർന്നു കിടക്കുമ്പോൾ നമ്മുടെ നാവ്‌ പുറകിലേക്ക്‌, തൊണ്ടയിലേക്കു മലർക്കുന്നു. ഇതുമൂലം നമ്മുടെ ശ്വാസം സ്വതന്ത്രമായി പോകാനാവാതെ തടസമുണ്ടാക്കുന്നു. അതായത്, കൂർക്കം വലിക്കാനുള്ള സാധ്യത ഇരട്ടിയാണ്‌. കൂടാതെ ഉറക്കത്തിൽ ഇടയ്ക്കിടെ ശ്വാസതടസമുണ്ടാകുന്ന ( ആപ്‌നിയ) അസുഖത്തിനും സാധ്യതയുണ്ടാക്കും. ഇതു പകൽസമയത്തെ മയക്കത്തിനും അമിതരക്തസമ്മർദത്തിനും പ്രമേഹത്തിനും വിഷാദരോഗത്തിനും കാരണമാകാറുണ്ട്‌.

up

കമിഴ്‌ന്നു കിടന്നുള്ള ഉറക്കം
ബെഡിൽ കമിഴ്‌ന്നു കിടന്ന്‌ സൈഡിലേക്കു കൈയുയർത്തിയുള്ള സുഖകരമായ കിടപ്പ്‌ നമ്മുടെ ആന്തരികാവയവങ്ങളുടെ നിലയും സുഖകരമാക്കും. ഇങ്ങനെയുള്ള കിടപ്പ്‌ നന്നായി ഭക്ഷണം കഴിച്ചവർക്കുപോലും ദഹനം സുഗമമാക്കുകയും ചെയ്യും. സന്തോഷകരമായ സ്വപ്‌നങ്ങൾ കാണാൻ ഇതു സഹായിക്കുമെന്ന്‌ ഹോങ്കോംഗിലെ ഷ്യൂ യാൻ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധർ പറയുന്നു.
എന്നാൽ നമ്മുടെ പേശികളെയും അസ്ഥിയെയും കണക്കിലെടുക്കുമ്പോൾ ഏറ്റവും അനാരോഗ്യകരമായ ഉറക്കമാണിത്‌. നന്നായി ശ്വാസോച്ഛാസം ചെയ്യാൻ മുഖം എപ്പോഴും സ്വതന്ത്രമായിരിക്കണം.

down

വളഞ്ഞു കിടന്നുള്ള ഉറക്കം

ഗർഭസ്ഥശിശു കിടക്കുന്ന തരത്തിൽ വശം ചേർന്നു കാലുകൾ മടക്കി ഉറങ്ങുന്ന രീതി നല്ല ഉറക്കം പ്രദാനം ചെയ്യും. നട്ടെല്ല്‌ വഴങ്ങി, എളുപ്പത്തിൽ ശ്വസിച്ചു കിടക്കുന്നവർ രാവിലെ കൂടുതൽ ഫ്രെഷായിരിക്കുമത്രേ. എന്നാൽ നിങ്ങൾക്കു കഴുത്തുവേദനയുണ്ടെങ്കിൽ അതു കൂടുതൽ വഷളാക്കുന്നതാണ്‌ ആ രീതിയിലുള്ള ഉറക്കം. നിങ്ങളുടെ നട്ടെല്ലും കഴുത്തും തലയും ഒരേ നിലയിലാക്കാൻ തലയ്ക്കു താഴെ തലയിണ വെയ്‌ക്കേണ്ടിവരും. അല്ലെങ്കിൽ നിങ്ങളുടെ കഴുത്തു സ്റ്റിഫ്‌ ആകുകയും വേദന അനുഭവപ്പെടുകയും ചെയ്യും. ഉറങ്ങുമ്പോൾ തല നേരേയായിരിക്കണം.

curl

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments