ലിവർ ക്യാൻസറിന് ഇതാ കാടുകളിൽ നിന്നും ഒരു പ്രതിവിധി; ഈ ചെടിയുടെ സത്ത് ക്യാൻസർ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഗവേഷകർ

10

ആമസോണ്‍ കാടുകളില്‍ കണ്ടു വരുന്ന പ്രത്യേകതരം ചെടികള്‍ കരള്‍ അര്‍ബുദ ബാധയ്ക്ക് ഫലപ്രദമാണെന്ന് പഠനങ്ങള്‍. വിസ്മിയ ബാക്‌സിഫെറ എന്ന ചെടിയുടെ സത്ത് ക്യാന്‍സര്‍ ബാധയുള്ള കോശങ്ങളെ ഇല്ലാതാക്കും എന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി തദ്ദേശവാസികള്‍ പരമ്ബരാഗതമായി ഈ ചെടി ഉപയോഗിക്കാറുണ്ട്. മൂത്രാശയ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും ഇത് വളരെ ഫലപ്രദമാണ്. ഈ സസ്യത്തിന്റെ സത്തില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശമുണ്ട്. ഇത് അര്‍ബുദ കോശങ്ങളുടെ ഡിഎന്‍എ വിഭജനത്തെ തടയുന്നു. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാത്ത തരത്തിലാണ് ഇവ പ്രവര്‍ത്തിക്കുക.

കടും പച്ചനിറത്തില്‍ ഇടത്തരം വലിപ്പമുള്ള ഇലകളോട് കൂടിയതാണ് ഈ വിസ്മിയ ബാക്‌സിഫെറ. സ്വര്‍ണ്ണ നിറത്തിലോ വെള്ള നിറത്തിലോ ഇതിന് പൂവുണ്ടാകും. പല രോഗങ്ങള്‍ക്കും സര്‍ജറി ഒഴിവാക്കി പ്രകൃതിദത്തമായിത്തന്നെ ചികിത്സിക്കുന്നത് ചിലപ്പോള്‍ ഫലപ്രദമാകാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ക്യാന്‍സര്‍ രോഗത്തിന് കഞ്ചാവ് ചെടി ഉപയോഗിക്കാം എന്ന ഗവേഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്.