യു.എ.ഇയിലേക്ക് മടങ്ങാന്‍​ ഇന്നുമുതല്‍ ഈ സർട്ടിഫിക്കറ്റ് നിർബന്ധം; പ്രവാസികൾ ശ്രദ്ധിക്കുക !

22

യു.എ.ഇ.യിലേക്ക് മടങ്ങിയെത്താന്‍ പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇന്നു മുതല്‍ മടങ്ങിവരുന്നവര്‍ക്കാണ് നിയമം ബാധകമാവുക. യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിട്ടിയും ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പുമാണ് ഇതുസംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. smartservices.ica.gov.ac യില്‍ അംഗീകൃത ലബോറട്ടറികളുടെ പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 രാജ്യത്തായി 106 നഗരങ്ങളിലുള്ള യു.എ.ഇ. സര്‍ക്കാര്‍ അംഗീകരിച്ച ലബോറട്ടറികളിലാകണം പരിശോധന നടത്തേണ്ടത്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്ബെങ്കിലും പരിശോധന നടത്തി ഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. കൊവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കാത്തവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല.