ഖത്തറിൽ ഇനി ഇത്തരം മരുന്നുകൾ വിൽപ്പന നടത്തിയാൽ പണി കിട്ടും; കർശന നടപടിയുമായി അധികൃതർ

126

രാ​ജ്യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഫാ​ര്‍​മ​സി​ക​ളി​ലും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത മ​രു​ന്നു​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍.മ​ന്ത്രാ​ല​യ​ത്തി​ലെ മ​രു​ന്ന്, ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ വി​ഭാ​ഗം അ​സി​സ്​​റ്റ​ന്‍​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍ ബ​ദ​ര്‍ ആ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ ഫാ​ര്‍മ​സി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ പ​രി​ശോ​ധ​ന ന​ട​ത്തും. സ്വ​കാ​ര്യ ക​മ്ബ​നി​യി​ല്‍​നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി വാ​ങ്ങി​യ​താ​ണി​ത്. നി​യ​മം ലം​ഘി​ച്ച്‌​ മ​രു​ന്ന്​ വി​റ്റ ക​മ്ബ​നി​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കും. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ന്‍ മ​രു​ന്നു​വി​ല്‍​പ​ന​ക്കു​മേ​ല്‍ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍നി​ന്നും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നും ക​ട​ത്തി​യ മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം സാ​ല്‍​മി​യ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത മ​രു​ന്നു​ക​ള്‍ വ​ന്‍​തോ​തി​ല്‍ പി​ടി​കൂ​ടിയിരുന്നു.