ഈ കൊച്ചു പയ്യന് ഇന്ന് 51 വയസ്സ് തികയുന്നു; ആശംസകളുമായി മലയാള സിനിമാ ലോകം ! ഇതാരെന്നറിയാമോ ?

38

മലയാളികളുടെ ഇഷ്ടം സമ്ബാദിച്ച അപൂര്‍വ നടന്മാരില്‍ ഒരാളാണ് ബിജു മേനോൻ. മലയാള സിനിമയുടെ പ്രിയ നടന് ഇന്ന് 51ാം പിറന്നാളാണ്. സിനിമാ ആസ്വാദകരും മലയാള സിനിമാ ലോകവുമെല്ലാം . ബിജു മേനോന് ആശംസകളുമായി എത്തിയിട്ടുണ്ട്. 1970 സെപ്റ്റംബര്‍ 9 നാണ് ബിജു മോനോന്റെ ജനനം. സിനിമയിലെത്തുന്നതിന് മുമ്ബ് ടിവി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം ബിജു മേനോന്‍ നേടിയിരുന്നു. നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിന്റെ സന്തതികള്‍ എന്നീ സീരിയലുകളിലെ അഭിനയം ബിജുവിനെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ബിജു മേനോന്റെ പഴയകാല ചിത്രം ഇപ്പോൾ വൈറലാകുകയാണ്.

1991-ല്‍ റിലീസായ ഈഗിള്‍ എന്ന സിനിമയാണ് ബിജു മേനോന്റെ ആദ്യ സിനിമ. 1994-ല്‍ റിലീസായ പുത്രന്‍ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വില്ലനായും നായകനായും സഹനായകനായും അഭിനയിച്ചു.