രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചത് മൂലം തനിക്ക് 40 കോടിയിലധികം രൂപ നഷ്ടമായെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. സംസാരം മൂലം ഇരുപത്തിയഞ്ചിലധികം ബ്രാന്‍ഡുകളുടെ കരാറിനെ ബാധിച്ചതായും ഇതുമൂലം പ്രതിവര്‍ഷം 30 മുതല്‍ 40 കോടിയുടെ വരെ നഷ്ടം തനിക്കുണ്ടാകുമെന്നും കങ്കണ പറഞ്ഞു. ‘പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയും’ എന്ന മസ്കിന്റെ ഇലോണ്‍ മസ്കിന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു കങ്കണയുടെ ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമത്തിലെ പോസ്റ്റ്. ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാര്‍ത്ഥ സ്വഭാവമെന്ന് കങ്കണ കുറിച്ചു.
”ഒരു രാത്രി കൊണ്ട് രാജ്യദ്രോഹികള്‍ എനിക്ക് വരുത്തിയ നഷ്ടം 40 കോടിയോളം”; വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്
RELATED ARTICLES