ദുബൈയിൽ രണ്ട് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി മാനവ വിഭവശേഷി മന്ത്രാലയം; ജോലി തേടുന്നവർ ശ്രദ്ധിക്കുക

4

ഫെഡറൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് രണ്ട് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളായ ദുബായിലെ ഷമ്മ അൽ മഹൈരി ഡൊമസ്റ്റിക് വർക്കേഴ്‌സ് സർവീസസ് സെന്റർ, അജ്മാനിലെ അൽ ബാർഖ് ഡൊമസ്റ്റിക് വർക്കേഴ്‌സ് സർവീസസ് സെന്റർ എൽഎൽസി എന്നിവയുടെ ലൈസൻസ് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം റദ്ദാക്കി.

ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ലൈസൻസിംഗും നിയന്ത്രണവും സംബന്ധിച്ച 2022ലെ നിയമം 9 എക്‌സിക്യൂട്ടീവ് റെഗുലേഷനുകളും, അതുപോലെ തന്നെ 2022-ലെ മന്ത്രിതല പ്രമേയം 676 അനുസരിച്ചാണ് നടപടി. നിയമ ലംഘനം നടത്തുന്ന ഏജൻസികൾക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ പ്രാദേശിക അധികാരികളെ മന്ത്രാലയം അറിയിക്കുകയും ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് നിയമം ലംഘിക്കുന്ന ഏതൊരു ഏജൻസിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു.

കാര്യക്ഷമതയുടെയും സുതാര്യതയുടെയും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ബന്ധപ്പെട്ട ദേശീയ അന്തർദേശീയ കരാറുകളിൽ പ്രതിജ്ഞാബദ്ധത പുലർത്തുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും അവരുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ അവരെ പിന്തുണയ്ക്കാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ലൈസൻസുള്ള ഏജൻസികളുടെ ലിസ്റ്റ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളെക്കുറിച്ചുള്ള പരാതികൾ സമർപ്പിക്കുന്നതിനു വെബ്‌സൈറ്റ് വഴിയോ, 600590000 എന്ന നമ്പറിൽ കോൾ സെന്ററുമായോ ബന്ധപ്പെടാൻ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

കടപ്പാട്: www.wam.ae