HomeUncategorizedലൊക്കേഷനില്‍ മോശമായി പെരുമാറിയ സംവിധായകനെ പഞ്ഞിക്കിട്ട് നടി ! 'കനൽപ്പൂവ്' സീരിയല്‍ ലൊക്കേഷനിൽ സംഭവിച്ചത്.....

ലൊക്കേഷനില്‍ മോശമായി പെരുമാറിയ സംവിധായകനെ പഞ്ഞിക്കിട്ട് നടി ! ‘കനൽപ്പൂവ്’ സീരിയല്‍ ലൊക്കേഷനിൽ സംഭവിച്ചത്…..

സീരിയില്‍ നടിയോട് ലൊക്കേഷനില്‍ മോശമായി പെരുമാറിയ സംവിധായകന് താരത്തിന്റെ തല്ല്.കനല്‍പൂവ് സീരിയില്‍ സംവിധായകനായ ടി.എസ് സജിക്കാണ് സീരിയലിലെ പ്രധാന താരം ചിലങ്കയില്‍ നിന്ന് മര്‍ദനമേറ്റത്. ലൊക്കേഷനില്‍ വച്ച്‌ നടിയോട് അപമര്യാദയായി പെരുമാറിയ സംവിധായകനെ താരം തല്ലുകയായിരുന്നു. സംഭവത്തില്‍ ലൊക്കേഷനില്‍ സഹകരിച്ചവരുടെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. കേസുമായി മുന്നോട്ട് പോകുകയാണെന്നും പിന്നീട് വിശദമായ പ്രതികരണം നല്‍കാമെന്നുമാണ് താരത്തിന്റെ വിശദീകരണം. ടി.ആര്‍.പി റേറ്റിങ്ങിലും നല്ലത് പോലെ മുന്നോട്ട് പോകുന്ന സീരിയലാണ് കനല്‍പൂവ്. കോട്ടയം കുഞ്ഞച്ചന്‍ അടക്കമുള്ള സിനിമകള്‍ സമ്മാനിച്ച ടി.എസ് സുരേഷ് ബാബുവിന്റെ സഹോദരന്‍ കൂടിയാണ് ടി.എസ് സജി.

സീരിയല്‍ ലൊക്കേഷനിലെ തല്ല് വിവാദമായതോടെ നടിയെ അനുകൂലിച്ച്‌ ഒരുപക്ഷവും സംവിധായകനായി നിലകൊണ്ട് സീരിയല്‍ ഫെര്‍ട്ടേണിറ്റിയും രംഗത്ത് വന്നു കഴിഞ്ഞു. അതേസമയം മലയാളം സീരിയില്‍ ഫെര്‍ട്ടേണിറ്റിയിലെ അംഗമായി സംഗീത മോഹന്‍ അടക്കമുള്ളവര്‍ നടിക്ക് അനുകൂലമായ തീരുമാനമാണ് കൈക്കൊണ്ടതെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. നിലവില്‍ പൊലീസ് കേസായതോടെ നടി കേസുമായി മുന്നോട്ട് പോകുകയാണ്. കടന്ന് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിക്കുകയാണ് നടി ചെയ്തതെന്നും സംവിധായകന് ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി അടി ലഭിച്ചെന്നും ആണ്ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments