HomeWorld NewsGulf4 വയസ്സിനുള്ളിൽ 400 പാട്ടുകൾ; ഇത് തൻവി എന്ന കൊച്ചു മിടുക്കി -വീഡിയോ

4 വയസ്സിനുള്ളിൽ 400 പാട്ടുകൾ; ഇത് തൻവി എന്ന കൊച്ചു മിടുക്കി -വീഡിയോ

ഇത് 4 വയസ്സുകാരി തന്‍വി ഹരി. കേവലം 4 വയസ്സ് കഴിഞ്ഞതേയുള്ളൂ ഈ കൊച്ചു മിടുക്കിക്ക്, എന്നാല്‍ മലയാളം, ഹിന്ദി ,തമിഴ് തുടങ്ങിയ വിവിധ ഭാഷകളിലായി പാടുന്നതാകട്ടെ 400 ല്‍ പരം ഗാനങ്ങളും. സ്വതസിദ്ധമായ സംഗീത സിദ്ധികൊണ്ട് ഈ ചെറിയ പ്രായത്തിനുള്ളില്‍ ബഹറിനില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു തന്‍വി.
രണ്ടു വര്‍ഷം മുന്‍പ്, തന്റെ രണ്ടാം വയസ്സിലാണ് അച്ഛന്‍ ഹരിക്കും അമ്മ രമ്യക്കും ഒപ്പമാണ് തന്‍വി ബഹറിനില്‍ എത്തുന്നത്. സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഈ കൊച്ചു മിടുക്കിയെ വളരുമ്പോള്‍ പാട്ട് പഠിപ്പിക്കണം എന്ന് അച്ഛനുമമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതിനൊന്നും കാത്തു നിൽക്കാതെ തന്വി സ്വന്തമായി പാടിത്തുടങ്ങി. . ബഹറിനിലെ ഇന്ത്യന്‍ സ്‌കൂളില്‍ മ്യൂസിക് ടീച്ചറായ അമ്മ രമ്യക്കും സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന അച്ഛന്‍ ഹരിക്കും ഇതില്‍ ഒട്ടും അത്ഭുതമുണ്ടായില്ല. തുടര്‍ന്ന്, പാട്ടുകള്‍ പാടാനും കേള്‍ക്കാനുമുള്ള തന്‍വിയുടെ ഇഷ്ടത്തെ ഇവര്‍ പ്രോത്സാഹിപ്പിച്ചു.

രമ്യ ബഹറിനിൽ ആരംഭിച്ച ന്യൂ ബീറ്റ്‌സ് വോയിസ് എന്ന മ്യൂസിക് ബാന്‍ഡ് വഴി തന്വി പാടിത്തുടങ്ങി. ബഹറിനില്‍ ഉടനീളം സംഗീതപരിപാടികള്‍ ഉള്ള ഈ ബാന്‍ഡിന്റെ പരിശീലനം പലപ്പോഴും രമ്യയുടെ വീട്ടില് വച്ചു തന്നെയായിരുന്നു. ബാന്‍ഡിന്റെ കൂടെ പാടാനും, മൈക്കില്‍ പാടാനും കുഞ്ഞു തന്‍വി ഇഷ്ടം കാണിച്ചതോടെ , മകളുടെ സംഗീത പ്രേമം കുട്ടിക്കളിയല്ല എന്ന് രമ്യക്കും ഹരിക്കും മനസിലായി. എന്നാല്‍, ശാസ്ത്രീയമായി സംഗീതം പഠിക്കാനുള്ള പ്രായം തന്‍വിക്ക് ആയിട്ടില്ല എന്നതിനാല്‍ സംഗീതപഠനം ആരംഭിച്ചില്ല. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈ കൊച്ചു മിടുക്കി കാത്തിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments