HomeUncategorizedപ്രവാസികള്‍ക്ക് ടെലഫോണ്‍ വൈദ്യസഹായവുമായി നോര്‍ക്കയുടെ കരുതൽ: പൂർണവിവരങ്ങൾ ഇതാ

പ്രവാസികള്‍ക്ക് ടെലഫോണ്‍ വൈദ്യസഹായവുമായി നോര്‍ക്കയുടെ കരുതൽ: പൂർണവിവരങ്ങൾ ഇതാ

പ്രവാസി മലയാളികള്‍ക്ക് ഡോക്ടര്‍മാരുമായി സംസാരിക്കുന്നതിനും കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വെയ്ക്കാനും ഉള്ള സേവനം നോർക്ക ആരംഭിച്ചു. വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാരുമായി രോഗവിവരം പങ്കുവയ്ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ തേടുന്നതിനും സംവിധാനമുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക അടിയന്തര നടപടി സ്വീകരിച്ചത്.

ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇ.എന്‍.ടി.ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ലഭിക്കുന്നത്.നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ ലഭിക്കും.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയാണ് ടെലിഫോണ്‍ സേവനം ലഭ്യമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments