ഇതാണ് നിങ്ങൾ കാത്തിരുന്ന ആ സർപ്രൈസ് !! ഒടുവിൽ ആ വാർത്ത പുറത്തുവിട്ട് വിഷ്ണുവും ബിബിനും

92

ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നായകന്മാരായി സ്‌ക്രീനിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും പുതിയൊരു ചുവടുമാറ്റത്തിനൊരുങ്ങുകയാണ്.

അടുത്തതായി ബിബിനും വിഷ്ണുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ സിനിമ ഇരുവരും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തില്‍ നിന്നും സംവിധാനത്തിലേക്ക് ചുവടുവെക്കുകയാണെന്ന് താരങ്ങള്‍ തന്നെയാണ് പറയുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം:

പ്രിയപ്പെട്ടവരേ, മിമിക്രി വേദികളിൽ മുതൽ വെള്ളിത്തിരയിലെത്തും വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതൽ…! ഇന്ന് ഞങ്ങൾ പുതിയൊരു ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേർന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്.

ഞങ്ങൾ ആദ്യമായി എഴുതിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകർ- നാദിർഷ ഇക്ക, നൗഫൽ ഇക്ക, നിർമ്മാതാക്കൾ – ആൽവിൻ ആൻ്റണി ചേട്ടൻ, Dr. സക്കറിയ തോമസ്, ദിലീപേട്ടൻ, ആൻ്റോ ജോസഫ് ചേട്ടൻ മുതൽ, ഞങ്ങളിൽ വിശ്വാസം അർപ്പിച്ച് ഈ ചിത്രം നിർമ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങുകയാണ്… അനുഗ്രഹിക്കണം ☺️🙏
@bibingeorge.onair @badushanm