HomeUncategorizedആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട; തന്റെ വ്യാജ മരണ വാർത്തയോട് നടൻ ശ്രീനിവാസന്റെ കിടിലൻ പ്രതികരണം...

ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട; തന്റെ വ്യാജ മരണ വാർത്തയോട് നടൻ ശ്രീനിവാസന്റെ കിടിലൻ പ്രതികരണം ഇങ്ങനെ:

മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്‍ ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസനെക്കുറിച്ച്‌ പല വ്യാജവാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ ശ്രീനിവാസന്‍ തന്നെ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക് എന്നാണ് താരം ചിരിച്ചുകൊണ്ട് പറഞ്ഞത്. തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ്ങാണ് താരത്തിന്റെ പ്രതികരണം പങ്കുവച്ചത്. ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശം വരുന്നതായി പറഞ്ഞപ്പോഴായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

മനോജിന്റെ കുറിപ്പ് ഇങ്ങനെ:

‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, എന്നാണ് മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments