HomeUncategorized"ഒടുവിൽ മാധവനും മദ്യപിച്ചു'' : 3 ഇഡിയറ്റ്സിലെ ഈ രംഗം മനോഹരമായതിനു പിന്നിലെ രസകരമായ ആ...

“ഒടുവിൽ മാധവനും മദ്യപിച്ചു” : 3 ഇഡിയറ്റ്സിലെ ഈ രംഗം മനോഹരമായതിനു പിന്നിലെ രസകരമായ ആ സംഭവം ഇങ്ങനെ !

രാജ്കുമാര്‍ ഹിറാനി സം‌വിധാനം ചെയ്ത 3 ഇഡിയറ്റ്സ് ബോളിവുഡിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി ആണ് കരുതപ്പെടുന്നത്. മൂന്ന് എൻജിനീയറിങ് വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ചിത്രത്തിൽ അമീർഖാൻ മാധവൻ ശങ്കർ ജോഷി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവകഥ വെളിപ്പെടുത്തുകയാണ് രാജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശര്‍മന്‍ ജോഷി. മൂന്ന് പേരും കൂടി മദ്യപിച്ച്‌ ബൊമന്‍ ഇറാനിയുടെ കഥാപാത്രമായ വൈറസിനെ കുറിച്ച്‌ പറയുന്ന സീനില്‍ ശരിക്കും തങ്ങള്‍ മദ്യപിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു.ആമിര്‍ ഖാനാണ് മദ്യപിച്ചുകൊണ്ട് ഷൂട്ട് ചെയ്താലോ എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ഞാനും ആമിറും കൃത്യസമയത്ത് തന്നെ എത്തി മദ്യപാനം തുടങ്ങി. മാധവന് മറ്റൊരു ജോലിയുള്ളതിനാല്‍ അല്‍പം വൈകിയാണ് എത്തിയത്. മദ്യം കഴിക്കാത്ത ആളായിട്ട് കൂടി ആ സീനിനു വേണ്ടി മാധവനും മദ്യപിച്ചു. പക്ഷേ, മാധവന്‍ കുറച്ച്‌ അധികം കഴിച്ചു. എന്നിട്ടും ആ സീനില്‍ മാധവന്‍ വളരെ മനോഹരമായാണ് അഭിനയിച്ചത്.’ ശർമൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ശര്‍മന്‍ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങളെ കുറിച്ച്‌ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments