ഇന്ത്യയടക്കം 6 രാജ്യങ്ങൾക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ച് സൗദി അറേബ്യ; ഡിസംബർ മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കാം

172

രാജ്യങ്ങൾക്കുള്ള പ്രവേശന വിലക്ക് സഊദി അറേബ്യ പിൻവലിച്ചു. 14 ദിവസം പുറത്ത് ചെലവഴിക്കാതെ തന്നെ ഇന്ത്യക്കാർക്ക് സഊദിയിലേക്ക് പ്രവേശിക്കാനാകും. ഡിസംബർ ഒന്നു മുതൽ പ്രവേശനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നാണ് നേരിട്ട് സർവീസ്. ഡിസംബർ മുതൽ പതിനാലു ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ലെന്നും സഊദിയിൽ എത്തിയ ശേഷം അഞ്ചു ദിവസത്തെ ക്വാറന്റീൻ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.