സൗദി-യുഎഇ ഒറ്റവിസ സംവിധാനം നിലവിൽ വരുന്നു: പ്രഖ്യാപനം ഉടൻ: നേട്ടങ്ങൾ ഇങ്ങനെ:

149

സൗദി അറേബ്യ വിസയുള്ളവര്‍ക്ക് യുഎഇ സന്ദര്‍ശിക്കാം. യുഎഇ വിസയുള്ളവര്‍ക്കു സൗദിയും സന്ദര്‍ശിക്കാം. ഇരുരാജ്യങ്ങളും പുതിയ വിസാ സംവിധാനത്തെ കുറിച്ച് ആലോചന തുടങ്ങി. അധികം വൈകാതെ പുതിയ സംയുക്ത വിസ നിലവില്‍ വരുമെന്ന് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു.

ടൂറിസം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 2020 ആകുമ്പോഴേക്കും സംയുക്ത വിസ പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രി നല്‍കുന്ന സൂചന.