HomeWorld NewsGulfപ്രവാസികൾക്ക് ആശ്വാസം: ഇക്കാമയും റീ-എന്‍ട്രി വിസയും ജൂലൈ 31വരെ സൗജന്യമായി പുതുക്കി നൽകാനൊരുങ്ങി സൗദി സർക്കാർ

പ്രവാസികൾക്ക് ആശ്വാസം: ഇക്കാമയും റീ-എന്‍ട്രി വിസയും ജൂലൈ 31വരെ സൗജന്യമായി പുതുക്കി നൽകാനൊരുങ്ങി സൗദി സർക്കാർ

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ ഇക്കാമയും (റെസിഡന്‍സി പെര്‍മിറ്റ്), എക്സിറ്റ്, റീ-എന്‍ട്രി വിസയും സൗജന്യമായി പുതുക്കി നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജാവസത്ത്) സ്ഥിരീകരിച്ചതായി വാർത്ത. ജൂലൈ 31 വരെ മാത്രമായിരിക്കും ഈ സേവനം ഉണ്ടായിരിക്കുക. യാത്രാ വിലക്ക് മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസി തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാണ് സൗദി സർക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികൾക്ക് സൗദി നിലവിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കൊറോണ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിലാണ് യാത്രാവിലക്ക് സൗദി വീണ്ടും നീട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments