HomeWorld NewsGulfസൗദി യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; യാത്രാ നിബന്ധനകൾ ഇങ്ങനെ:

സൗദി യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; യാത്രാ നിബന്ധനകൾ ഇങ്ങനെ:

അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കുവാനൊരുങ്ങി സൗദി അറേബ്യ. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും കഴിയും വിധം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കൊറോണയെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 15 നാണ് സൗദി യാത്രാവിലക്ക് പ്രഖ്യാപിച്ചത്.

സർവീസുകൾക്കുള്ള വിലക്ക് നീങ്ങുന്നതോടെ ആളുകൾക്ക് വിദേശയാത്ര നടത്താനും രാജ്യത്തേക്ക് തിരിച്ചുവരാനും സാധിക്കും. ആരോഗ്യ അധികൃതരുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കൊവിഡ് കുത്തിവെപ്പ് മുഴുവൻ ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്തു 14 ദിവസം കഴിഞ്ഞവർക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് ആറ് മാസം കഴിഞ്ഞവർക്കുമാണ് യാത്രക്ക് അനുമതിയുണ്ടാകുക. 18 വയസ്സിനു താഴെയുള്ള പൗരന്മാർക്ക് യാത്രക്ക് മുമ്പ് സെൻട്രൽ ബാങ്ക് അംഗീകരിച്ച കോവിഡ് ചികിത്സ ഇൻഷുറൻസ് പോളിസി സമർപ്പിക്കേണ്ടതുണ്ട്.
രാജ്യത്തിനു പുറത്ത് കോവിഡ് ചികിത്സ കവറേജ് ഉൾക്കൊള്ളുന്നതായിരിക്കണം പോളിസിയെന്നും അതോറിറ്റി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments