സൗദിയിൽ ഒരു ദിവസം തൊഴിൽ നഷ്ടമാകുന്നത് 1468 പ്രവാസികൾക്ക് !!

103

സൗദി അറേബിയയിൽ സ്വകാര്യ തൊഴിൽ മേഖലയിൽ പ്രതിദിനം 1,468 വിദേശികൾ പുറത്താകുന്നതായി കണക്ക്. ശരാശരി 492 സ്വദേശികൾ പ്രതിദിനം ചേരുമ്പോഴാണ് ഇത്രയും പേർക്ക് ജോലി നഷ്ടമാകുന്നത്.

ദേശീയ തൊഴിൽ നിരീക്ഷണ വിഭാഗത്തിന്റെ 2019 ലെ രണ്ടാം പാദത്തിലെ ഏറ്റവും പുതിയ കണക്കാണിത്. 2019 ലെ ഈ കാലയളവിൽ പ്രാദേശിക സ്വകാര്യ തൊഴിൽ വിപണിയിൽ 44,814 സ്വദേശികളാണ് പുതുതായി പ്രവേശിച്ചത്. ഇതിൽ പുരുഷന്മാരും വനിതകളും ഉൾപ്പെടും. അതേസമയം 1,33,65 വിദേശികൾ തൊഴിൽ വിട്ടുപോയി.