HomeUncategorizedസൗദിയിലേക്ക്​ മടങ്ങുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യക്തമാക്കി സൗദി എയര്‍ലൈന്‍സ്​; മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക:

സൗദിയിലേക്ക്​ മടങ്ങുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യക്തമാക്കി സൗദി എയര്‍ലൈന്‍സ്​; മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക:

കോവിഡ് പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക്​ മടങ്ങുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ ​വ്യക്തമാക്കി സൗദി എയര്‍ലൈന്‍സ്​. പ്രധാന നിർദേശങ്ങൾ ഇവയാണ്:

യാത്രക്കാര്‍ ആരോഗ്യ നിബന്ധനകള്‍ പാലിക്കുമെന്ന​ പ്രതിജ്ഞ ഫോറം പൂരിപ്പിച്ച്‌​ ഒപ്പിട്ട്​ നല്‍കണം. വിമാനത്താവളത്തിലെ ആരോഗ്യ നിരീക്ഷണ കേന്ദ്രത്തിലാണ്​​ ഏല്‍പിക്കേണ്ടത്​.

യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ തത്​മന്‍, തവക്കല്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്​റ്റാള്‍ ചെയ്​തിരിക്കണം.

രാജ്യത്തേക്ക്​ പ്രവേശിച്ചാല്‍​ എട്ട്​ മണിക്കൂറിനുള്ളില്‍ ‘തത്​മന്‍’ ആപ്​ വഴി വീട്​ സ്​ഥിതി ചെയ്യുന്ന സ്ഥലം നിര്‍ണയിക്കണം.

കോവിഡ്​ ലക്ഷണം വല്ലതും അനുഭവപ്പെടുന്നവര്‍ ഉടനെ 937 നമ്ബറില്‍ ബന്ധ​ പ്പെടുകയോ അടിയന്തിര കേസുകളില്‍ അടുത്ത ആരോഗ്യ കേന്ദ്രത്തിലേക്ക്​ ​പോകുകയോ വേണം.

എല്ലാ യാത്രക്കാർക്കും ഏഴ്​ ദിവസത്തെ ഹോം ക്വാറന്‍റീന്‍ നിര്‍ബന്ധം.

ആരോഗ്യ ജീവനക്കാര്‍ക്ക്​​ ക്വാറന്‍റീന്‍ മൂന്ന്​ ദിവസമായിരിക്കും.

ക്വാറന്‍റീന്‍ കാലാവധി അവസാനിക്കു​േമ്ബാള്‍ കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും ​​ഫലം നെഗറ്റീവാവുകയും വേണം.

25 ​​ രാജ്യങ്ങളില്‍ നിന്നാണ്​ ആദ്യഘട്ടത്തില്‍ സൗദിയിലേക്ക്​ വരാന്‍ അനുമതിയുണ്ടാവുക എന്ന​ സൂചനയോടെ ഇൗ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ മാത്രമായാണ്​​ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments