HomeCinemaMovie News'വയ്യാ വേലി'യിൽ സരിത നായർ ബാർഡാൻസർ !

‘വയ്യാ വേലി’യിൽ സരിത നായർ ബാർഡാൻസർ !

കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച സരിതാനായർ സിനിമയിൽ ചുവടുറപ്പിക്കുന്നു.വയ്യാവേലി എന്ന പുതിയ സിനിമയിൽ ബാർഡാൻസറുടെ വേഷത്തിലാണ് സരിത എത്തുന്നത്. നിശാഗന്ധി എന്ന ബാർഡാൻസറായിട്ടാണ് സരിത എത്തുന്നത്. സന്തോഷാണ് ചിത്രത്തിന്റെ സംവിധായകൻ.

സരിത നായികയായി അഭിനയിക്കുന്ന ‘വയ്യാവേലി’യുടെ ഷൂട്ടിങ് തൃശൂരിൽ പുരോഗമിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രത്തിലാണ് സരിത അഭിനയിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. എന്നാൽ ഈ ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയിട്ടില്ല.

ഇതിനിടയിലാണ് സരിതയെ നായികയാക്കി പുതിയ സിനിമയെത്തുന്നത്. സരിതയും ചെറുപ്പക്കാരും അഭിനയിക്കുന്ന നൃത്തരംഗത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. നേരത്തെ ഗൾഫു കാരന്റെ ഭാര്യ എന്ന ലഘു ചിത്രത്തിലൂടെ സരിത സിനിമാലോകത്ത് ചുവടു വച്ചിരുന്നു.

sn

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments