HomeHealth Newsദിവസവും ഒരേതരം ഭക്ഷണങ്ങളാണോ നിങ്ങൾ കഴിക്കുന്നത്? എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കുക:

ദിവസവും ഒരേതരം ഭക്ഷണങ്ങളാണോ നിങ്ങൾ കഴിക്കുന്നത്? എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കുക:

ഒരേ ഭക്ഷണം കഴിക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല. വൈവിദ്യമുള്ള രുചി ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ വേഗതയേറിയ ജീവിതവും ജോലി തിരക്കുകളുമെല്ലാം കാരണം ദിവസവും ഒരേ തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണ് ഇന്ന് അധികവും. എന്നാല്‍ ഈ ശീലം ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും എന്നതാണ് വസ്തവം.

ശരീരത്തിലേക്ക് വിവിധ പോഷകങ്ങളും ജീവകങ്ങളും ഇടകലര്‍ന്ന് ലഭ്യമാകണം എന്നതിനാലാണ് ഇത്. ഒരേയിനം ഭക്ഷണം കഴിക്കുന്നതിലൂടെ ഒരേ തരത്തിലുള്ള പോഷണങ്ങളാണ് നിത്യേന ശരീരത്തില്‍ എത്തുക. ഇത് ശരീരത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുക, ചില പോഷകങ്ങള്‍ ശരീരത്തില്‍ അമിതമായി എത്തിച്ചേരുന്നതിനും ചില പോഷകങ്ങളുടെ അളവ് നന്നേ കുറയുന്നതിന് ഇത് കാരണമാകും. വ്യത്യസ്ത ആഹാരങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ മാത്രമേ ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ എത്തിച്ചേരു.

പ്രത്യേകിച്ച്‌ പച്ചക്കറികള്‍ പല നിറത്തിലുള്ളത് കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓരോന്നിലും ശരീരത്തിന് അത്യാവശ്യമായ വ്യത്യസ്ത ഘടകങ്ങള്‍ ഉണ്ട് എന്നതിനാലാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments