താൻ കല്യാണം കഴിക്കില്ലെന്ന് തുറന്നുപറഞ്ഞു നടി സായ് പല്ലവി ! തീരുമാനത്തിന് പിന്നിലെ ആ വലിയ കാരണം അറിയണോ ?

82

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സായ് പല്ലവി. നാഗ ചൈതന്യയ്‌ക്കൊപ്പം ലവ് സ്റ്റോറി എന്ന തെലുങ്കു ചിത്രത്തിലാണ് സായ് ഇപ്പോള്‍ അഭിനയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. വിരതപര്‍വ്വം ആണ് സായുടെതായി ഒരുങ്ങുന്ന മറ്റൊരു തെലുങ്ക് ചിത്രം. കലി, ഫിദ, മാരി 2, അതിരന്‍, എന്‍ജികെ, പടി പടി ലേച്ചു മനസു എന്നിവയാണ് സായുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍. തന്റെ വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആദ്യമായാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹത്തോട് താത്പര്യമില്ല എന്നാണ് താരം പറയുന്നത്. വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും. അതിനാല്‍ വിവാഹം ചെയ്യില്ല. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള സായുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഭാവിയില്‍ താരം മനസ് മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.