എന്തുകൊണ്ട് കോൺഗ്രസിനോട് ഇഷ്ടം?? രമേശ്‌ പിഷാരടി തുറന്നു പറയുന്നു!

38

തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി പറയുന്നു. ‘എനിക്ക് കംഫർട്ടബിളായ നേതാക്കളുള്ളത് കോൺഗ്രസിലാണ്. കോമഡി ചെയ്യുന്നത് കൊണ്ട് സാമൂഹ്യബോധമില്ലെന്നല്ല. കലയാണ് ഉപജീവന മാർഗം, രാഷ്ട്രീയത്തെ ഉപജീവന മാർഗമായി കാണില്ല,’ എന്നും അദ്ദേഹം പറഞ്ഞു.

ബഹുസ്വരതയുള്ള രാജ്യത്തെ ഏകോപിപ്പിച്ച് ഇത്രയും നാൾ കൊണ്ടുപോയത് കോൺഗ്രസുള്ളത് കൊണ്ടാണ്. ഇക്കുറി മത്സരിക്കില്ല. മറ്റ് പാർട്ടികളെ സ്നേഹിക്കുന്ന ചിലർക്കെങ്കിലും എന്റെ നിലപാട് ദേഷ്യമുണ്ടാക്കിയേക്കും. അവനവന്റെ സുരക്ഷ വലിയ കാര്യമാണ്. നശിക്കാത്ത ഉൽപ്പന്നമൊന്നും ലോകത്തില്ല. അതുകൊണ്ട് കോൺഗ്രസ് എന്ന കപ്പൽ മുങ്ങാൻ പോകുന്നുവെന്ന വിലയിരുത്തലിൽ കാര്യമില്ല. നമുക്കെന്താണ് ഗ്യാരണ്ടിയെന്നും അദ്ദേഹം ചോദിച്ചു.

ധർമ്മജൻ മത്സരിക്കുകയാണെങ്കിൽ മുഖ്യ പ്രചാരകനാവും. ധർമ്മജൻ മറ്റൊരു പാർട്ടിക്ക് വേണ്ടി നിന്നാലും ഞാനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.