എവിടെയോ കണ്ടുപരിചയമുള്ള മുഖമെന്ന് ആരാധകർ; ജീവിതം മാറ്റിമറിച്ച വ്യക്തിയുടെ ചിത്രം പങ്കുവച്ച്‌ രമേശ് പിഷാരടി !

44

മലയാളത്തിലെ ഹാസ്യസാമ്രാട്ടുകളില്‍ ഒരാളാണ് രമേഷ് പിഷാരടി. സിനിമയിലും, സ്റ്റേജ് ഷോയിലും ഒരുപോലെ ജനങ്ങളെ ചിരിപ്പിക്കുന്ന താരമാണ് അദ്ദേഹം.അതേപോലെയാണ് അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും.
നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുന്നതുമായിരിക്കും അവ. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ അദ്ദേഹം കൊടുക്കുന്ന ക്യാപ്‌ഷനുകള്‍ എന്നും വ്യത്യസ്തമായിരിക്കും. പിഷാരടി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് നല്‍കാറുള്ളത് രസകരമായ ക്യാപ്ഷനുകളാണ്. ഇപ്പോള്‍ പുതിയ ചിത്രവും അതിനുള്ള പുതിയ ക്യാപ്‌ഷനുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. പിഷാരടി ചിത്രത്തിന് ക്യാപ്‌ഷന്‍ നല്‍കിയിരിക്കുന്നത് “എന്റെ ജീവിതം മാറ്റിമറിച്ച വ്യക്തി” എന്നാണ്. പിഷാരടിയെ സ്വാധീനിച്ച ആരെങ്കിലും ആണ് ചിത്രത്തില്‍ ഉണ്ടാവുകയെന്നാണ് നിങ്ങള്‍ ചിന്തിച്ചെങ്കില്‍ അത് തെറ്റി . സ്വന്തം ഫോട്ടോ തന്നെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന് മറുപടിയായി എത്തുന്നതും രസകരമായ കമന്റുകള്‍ ആണ്. “ആരും പൊക്കി പറയാന്‍ ഇലത്തത് കൊണ്ട് സ്വയം പറയുകയാ”ണ് “ഇയാളെ എനിക്ക് അറിയാം”, “ഇയാളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്” എന്നുമൊക്കെയാണ് കമന്റുകള്‍. ചിലര്‍ ആദരാഞ്ജലികളും, “നല്ല മനുഷ്യനായിരുന്നു” എന്നും ചിലർ മറുപടി അയക്കുന്നുണ്ട്.