HomeWorld NewsGulfക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇങ്ങനെ:

ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇങ്ങനെ:

കോവിഡ് ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഗ്രീന്‍ ലിസ്റ്റ് പട്ടികയിലുള്‍പ്പെട്ട രാജ്യത്തില്‍ നിന്നുള്ളവര്‍ക്കുമാണ് ക്വാറന്‍റീന്‍ ഇളവ് ലഭിക്കുന്നത്. സെപ്‍റ്റംബര്‍ ഒന്നിന് പുറത്തുവിട്ട പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ പട്ടിക പ്രകാരമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കാത്തവരും ഗ്രീന്‍ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും 10 ദിവസത്തെ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്.

ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ ഇവയാണ്:

അല്‍ബേനിയ, അര്‍മേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബഹ്‌റൈന്‍, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കാനഡ, ചൈന, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലക്സംബര്‍ഗ്, മാല്‍ദീവ്സ്, മാള്‍ട്ട, മൗറീഷ്യസ്, മല്‍ഡോവ, മൊണാകോ, നെതര്‍ലന്‍ഡ്, ന്യൂസീലന്റ്, നോര്‍വെ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, അയര്‍ലാന്‍ഡ്, റൊമാനിയ, സാന്‍ മറിനോ, സൗദി അറേബ്യ, സെര്‍ബിയ, സീഷ്യെല്‍സ്, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‍വാന്‍, താജികിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉക്രൈന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments