HomeUncategorizedപ്രവാസികളെ ഈ അവസരം പ്രയോജനപ്പെടുത്തൂ ....കേരളത്തിലേക്ക് ഇപ്പോൾ ഖത്തര്‍ എയര്‍വെയ്‌സ് വഴി സൗജന്യമായി സഹായം അയക്കാൻ...

പ്രവാസികളെ ഈ അവസരം പ്രയോജനപ്പെടുത്തൂ ….കേരളത്തിലേക്ക് ഇപ്പോൾ ഖത്തര്‍ എയര്‍വെയ്‌സ് വഴി സൗജന്യമായി സഹായം അയക്കാൻ അവസരം

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായധനം പ്രഖ്യാപിച്ചത് ഖത്തറായിരുന്നു. 35 കോടി രൂപയായിരുന്നു ഖത്തര്‍ കേരളത്തിന് ആദ്യ ധനസഹായമായി പ്രഖ്യാപിച്ചത്. അടിയന്തര സഹായമായി കേരളത്തിന് 2000 കോടി അനുവദിക്കണമെന്ന ആവശ്യമായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

പ്രകൃതിദുരന്തത്തില്‍ വീടുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടുയുള്ള കാര്യങ്ങള്‍ക്കായിരുന്നു ഖത്തര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സഹായധനം പ്രഖ്യാപിച്ചത്. കേരളത്തിന് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് പ്രത്യേക കാമ്പെയിന് ഖത്തര്‍ ചാരിറ്റി തുടക്കം കുറിച്ചിട്ടുണ്ട്. ഈ സഹായങ്ങള്‍ക്ക് പുറമേയാണ് കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്ന കമ്പനി അധികൃതര്‍ അറിയിച്ചത്.

ദോഹയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്ന ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള വെള്ളം,മരുന്നുകള്‍,വസ്ത്രങ്ങല്‍ ഡൈ ഫുഡ്‌സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എന്നിവയാണ് അയ്ക്കാന്‍ സാധിക്കുന്നത്. ഒരാള്‍ക്ക് പരമാവധി നൂറ് കിലോ സാധനങ്ങല്‍ വരെയാണ് അയക്കാന്‍ കഴിയുക. ബുക്കിങ്ങിനും കാര്‍ഗോ സംബന്ധിച്ച് വിശദാംശങ്ങള്‍ക്കുമായി +974 4018 1685, +974 6690 8226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments