HomeUncategorizedഅബുദാബിയില്‍ സ്വകാര്യവാഹനം മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നവർ സൂക്ഷിച്ചോളൂ; നിങ്ങളെക്കാത്ത് വൻ പണിവരുന്നുണ്ട്

അബുദാബിയില്‍ സ്വകാര്യവാഹനം മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നവർ സൂക്ഷിച്ചോളൂ; നിങ്ങളെക്കാത്ത് വൻ പണിവരുന്നുണ്ട്

ദുബായിൽ സ്വകാര്യവാഹനം ടാക്സിയായി ഉപയോഗിച്ച്‌ നിയമലംഘനം നടത്തിയ രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍. അബുദാബി പൊലീസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 2198 ആളുകളെ പിടി കൂടിയത്. ഇവരില്‍ പലര്‍ക്കും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സോ വിസയോ ഇല്ലാത്തവരാണെന്നും പൊലീസ് അറിയിച്ചു. വ്യാജടാക്സികള്‍ വരുത്തിവെക്കുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് അബുദാബി പോലീസ് ഗതാഗത സുരക്ഷാവിഭാഗം ബ്രിഗേഡിയര്‍ ഇബ്രാഹിം സുല്‍ത്താന്‍ അല്‍സാബി വ്യക്തമാക്കി. അംഗീകാരമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ യാത്രചെയ്ത പലരുടെയും വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിക്കുകയും പാതി വഴിയിലിറക്കിവിടുകയും ചെയ്യുന്നത് പതിവുവാര്‍ത്തകളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments