HomeFaithനന്നായി പ്രാര്‍ഥിക്കുന്നവര്‍ക്ക് ശുഭവാർത്ത ! പ്രാർത്ഥന നിങ്ങളുടെ ആയുസ്സു കൂട്ടും !

നന്നായി പ്രാര്‍ഥിക്കുന്നവര്‍ക്ക് ശുഭവാർത്ത ! പ്രാർത്ഥന നിങ്ങളുടെ ആയുസ്സു കൂട്ടും !

നന്നായി പ്രാർത്ഥിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. പ്രാര്‍ഥന നിങ്ങളുടെ ആയുസ് കൂട്ടുമെന്ന്‌പുതിയ പഠനം. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്‌കൂളില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘായുസ് ഉണ്ടാകുമെന്നു പഠനം പറയുന്നു. പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത 27 ശതമാനം കുറവാണ്. തുടര്‍ച്ചയായി മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യതയും കുറവായിരിക്കും.

Portrait of a girl prayingഒരിക്കലും പ്രാര്‍ഥനയില്‍ പങ്കെടുക്കാത്തവരെ അപേക്ഷിച്ച് പതിവായി പ്രാര്‍ഥിനയില്‍ പങ്കെടുക്കുന്നവരില്‍ മരണനിരക്ക് 33 ശതമാനം കുറവായിരിക്കും എന്നു പഠനം പറയുന്നു. ആഴ്ചയില്‍ ഒരു തവണ പ്രാര്‍ഥനയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 26 ശതമാനം മരണനിരക്ക് കുറവായിരിക്കും. വല്ലപ്പോഴും പ്രാര്‍ഥിക്കുന്നവര്‍ക്ക് 13 ശതമാനം മരണനിരക്ക് കുറവായിരിക്കും. മരണ നിരക്കും പ്രാര്‍ഥനയും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നു പഠനത്തില്‍ തെളിഞ്ഞു. ജെ. എ. എം. എ. ഇന്റേണല്‍ മെഡിസിനിൽ ഈ പഠനം പ്രസിദ്ധികരിച്ചിട്ടുണ്ട്.

രാത്രി ഡ്രൈവിനിടയിൽ എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചം മൂലം ബുദ്ധിമുട്ടുന്നോ ? ഇതാ സിമ്പിൾ പരിഹാരവുമായി പെരിങ്ങാവ് സ്വദേശി !

ഗീതാഞ്ജലി എന്ന പെൺകുട്ടിയോട് അവളുടെ അച്ഛൻ ചെയ്ത ക്രൂരതകൾ മനുഷ്യർ സഹിക്കുമോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments