HomeWorld NewsGulfപ്രവാസി ക്വാട്ട ബില്ലിന് അംഗീകാരം നല്‍കി കുവൈത്ത് ദേശീയ അസംബ്ലി കമ്മിറ്റി ! നിലവിൽ വന്നാൽ...

പ്രവാസി ക്വാട്ട ബില്ലിന് അംഗീകാരം നല്‍കി കുവൈത്ത് ദേശീയ അസംബ്ലി കമ്മിറ്റി ! നിലവിൽ വന്നാൽ ബാധിക്കുക 8 ലക്ഷം ഇന്ത്യക്കാരെ !

പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലി കമ്മിറ്റി അംഗീകാരം നല്‍കി. എണ്ണവിലയിലുണ്ടായ ഇടിവും കൊറോണ വൈറസ് വ്യാപനവും ഉണ്ടാക്കിയ സാമ്ബത്തിക പ്രതിസന്ധിയുമാണ് കുവൈത്തില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കണമെന്ന തീരുമാനത്തിലേക്ക് നിയമ നിര്‍മാതാക്കള്‍ എത്താന്‍ കാരണമായത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 8 ലക്ഷം ഇന്ത്യക്കാരെ കുവൈത്ത് വിടാന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് റിപോര്‍ട്ട്.

പ്രവാസി ക്വാട്ട ബില്‍ അനുസരിച്ച്‌ ഇന്ത്യക്കാര്‍ ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടരുത്. നിലവിലെ കുവൈത്തിലെ ജനസംഖ്യ 4.3 ദശലക്ഷമാണ്, കുവൈത്തീസ് ജനസംഖ്യയുടെ 1.3 ദശലക്ഷം വരും, പ്രവാസികളുടെ എണ്ണം 3 ദശലക്ഷമാണ്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ സമൂഹം 1.45 ദശലക്ഷം വരും. ആയതിനാല്‍ 800,000 ഇന്ത്യക്കാര്‍ കുവൈത്ത് വിട്ടുപോകാന്‍ ഇടയാക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. പ്രവാസി ക്വാട്ട ബില്‍ ഭരണഘടനാപരമാണെന്ന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതി തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments