യോഗാതാന്ത്രിക നുണകളുടെ പുഷ്ക്കലകാലം ! വിപണി പിടിച്ചെടുക്കാന്‍ ഗീബല്‍സിയന്‍ പ്രചാരണവുമായി ബാബ രാം ദേവ് !

97781

ദില്ലി : നെസ്ലെയുടെ മാഗി നൂഡില്‍സിലെ മായം ആയിരുന്നു പോയ വര്‍ഷത്തെ പ്രധാന വിപണി വാര്‍ത്തകളില്‍ ഒന്ന്. എന്നാല്‍ പതഞ്‌ജലി നൂഡില്‍സ് എന്ന ബാബ രാംദേവിന്റെ നൂഡില്‍സ് പുറത്തിറക്കാനുള്ള മുന്‍ പ്രചാരണം ആയിരുന്നോ അതെന്നാണ് ഇന്ന് വിദഗ്ധര്‍ സംശയിക്കുന്നത്. കാരണം പോഷക സംബുഷ്ട്ടമായ ആരോഗ്യകരമായ ന്യൂഡില്‍സ്, മായം ചേര്‍ക്കാത്ത ന്യൂഡില്‍സ് എന്നൊക്കെ പരസ്യ പ്രസ്ഥാവനകള്‍ നടത്തി എത്തിയ രാംദേവിന്റെ ആട്ട ന്യൂഡില്‍സില്‍, മാഗിയില്‍ കണ്ടെത്തിയതിന്റെ മൂന്നിരട്ടിയാണ് രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സ് നിരോധിച്ചതിനെ തുടര്‍ന്നാണ് യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതജ്ഞലി ആട്ട ന്യൂഡില്‍സ് രംഗത്ത് വന്നത്. എന്നാല്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയില്‍ പതാജ്ഞലിയും കുടുങ്ങി. ന്യൂഡില്‍സിന് രുചി വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഈയം, അജ്‌നോമോട്ടോ എന്നിവ അളവില്‍ കൂടുതല്‍ ചേര്‍ക്കുന്നു എന്നതാണ് മാഗി നിരോധിക്കാന്‍ കാരണമായത്. രാജ്യത്തെ നൂഡിൽസ് വിപണി പിടിച്ചെടുക്കാന്‍ ഗീബല്‍സിയന്‍ പ്രചാരണവുമായി ബാബ രാം ദേവ് രംഗത്തെത്തിയെന്നു സംശയിക്കണം.

 

 
മാഗിയുടെ ന്യൂഡില്‍ മാര്‍ക്കറ്റിങ് രംഗത്ത് വലിയ കുതിപ്പ് തന്നെയാണ് പതജ്ഞലി നടത്തിയത്. ഇന്ത്യന്‍ ന്യൂഡില്‍സ് വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാഗിയെ വരും വര്‍ഷങ്ങളില്‍ കടത്തിവെട്ടുമെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. പതാജ്ഞലിയുടെ ന്യൂഡില്‍സ് മാത്രമല്ല നൂറുശതമാനം മായം കലരാത്തത് എന്ന് അവകാശപ്പെട്ടുക്കൊണ്ട് നിരവധി ഉത്പനങ്ങള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇതിനിടയിലും രാജ്യത്തെ ലാബുകളില്‍ നിന്നും ഉയരുന്ന കമ്മീഷനുകളില്‍ നിന്നും പുറത്തു വരുന്ന പഠന റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക്‌ ആശ്വസിക്കാനുള്ള വക ആവുകയാണ്. പുത്രജീവക് ബീജ് എന്ന പേരില്‍ വ്യാജ വന്ധ്യതാ മരുന്ന് വിപണിയില്‍ ഇറക്കിയ ബാബ രാംദേവിനെതിരെ ഉടന്‍ നടപടിവേണമെന്ന് കോണ്‍ഗ്രസ് ആവശ്യപെട്ടത്‌ ഈ വസ്തുതകളുടെ വെളിച്ചത്തില്‍ ആണ് . രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഫാര്‍മസി പുറത്തിറക്കിയ മരുന്ന് വ്യാജമാണെന്ന് അന്വേഷത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഉത്തരാഖണ്ഡ് കമ്മറ്റി പ്രസിഡന്റ് കിഷോര്‍ ഉപാധ്യായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മുന്നംഗ അന്വേഷണ കമ്മറ്റി മരുന്നിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ വരെ ഉന്നയിക്കപെട്ട വിഷയം സമര്‍ഥമായി കെട്ടടക്കുന്നതിലും തന്റെ യോഗാ ഇമേജും സെലിബ്രിറ്റികളുടെ മസാല ഷോകളും വാര്‍ത്തകളും മാധ്യമങ്ങള്‍ക്ക് നല്‍കി ബാബ മെരുക്കിയെടുത്തു.

 

 

നിലവിലെ മാര്‍ക്കറ്റിലെ പ്രമുഖ ബ്രാണ്ടുകളുടെ നിലവാരം ഇടിച്ചു കാണിക്കുകയും അങ്ങനെ വീണുകിട്ടുന്ന വിപണി മേഖലയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഇടം ഉറപ്പിക്കുകയും ചെയ്യുക എന്ന പ്രീ പ്രോടക്റ്റ്‌ ക്യാമ്പയിന്റെ ഭാഗമാണ് ഈ നടപടികള്‍ എന്ന് ഇപ്പോള്‍ പുറത്തുവരുന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു . അതിനാശ്രയിക്കുന്നതോ രാജ്യത്തെ ഭരണകൂടത്തിന്റെ പിന്തുണയേയും. ഈ ഭരണകൂട പിന്തുണ ഉറപ്പാക്കാന്‍ ആയാണ് ബാബയുടെ സ്വദേശി സ്നേഹവും ബിജെപി സൌഹൃദവും ഹൈന്ദവ മിത്തുകളുടെ ദേശീയ വല്ക്കരണവും എല്ലാം. സ്വന്തം മാര്‍ക്കറ്റിന്റെ പരസ്യം തങ്ങളുടെ ദേശീയത ആന്നെനു തുറന്നു പറയുന്ന ബാബാ പക്ഷെ ആ ദേശീയതയില്‍ ആരെല്ലാം വരുന്നു എന്ന് പറയാറില്ല ! മോദി സര്‍ക്കാരിനെ കയ്യയ്ച്ചു സഹായിക്കുന്നതും പാര്‍ട്ടിയെ താങ്ങി നിര്‍ത്തുന്നതും വിദേശ കോര്‍പ്പരേട്ടുകള്‍ അടക്കമുള്ള വന്‍ വ്യവസായിക ലോബി ആണെന്നത് ബാബ ഇടയ്ക്കു മറന്നു പോകുന്നു. അതിലെ ഇന്ത്യന്‍ കണ്ണികള്‍ മാത്രമാണ് റിലയന്‍സും അദാനിയും മറ്റും. ഇവര്‍ തന്നെ വിദേശ കുത്തകകളോട് കൈകോര്‍ത്തു നീങ്ങുന്ന സമീപനം ആണ് സ്വീകരിക്കുന്നതും നടപ്പാക്കുന്നതും, ബാബയും വഴിയെ ഒരു നെസ്ലെ പതഞ്‌ജലി കൂട്ടുകെട്ടിന് ഒരുങ്ങിയാലും അത്ഭുതപ്പെടാനില്ല. കാരണം ദേശീയതയും ഹൈന്ദവതയും എല്ലാം ബിസിനെസ്സ്‌ വളര്‍ത്തുന്ന റോ മട്ടീരിയല്സ് മാത്രം ആണെന്ന് ജനം തിരിച്ചറിയാന്‍ എത്ര കാലം എടുക്കും എന്നത് മാത്രമാണ് കണ്ടറിയാന്‍ ഉള്ളത്. അത് സമര്‍ഥമായി തിരിച്ചറിഞ്ഞ അദാനിയും റിലയന്‍സും അടക്കമുള്ള ഇന്ത്യന്‍ മള്‍ട്ടി നാഷണല്‍ എന്ന് വിളിക്കാവുന്ന നിരയിലേക്ക് കടക്കുകയാണ് അങ്ങനെ ബാബയും.

 

 

പുത്രജീവക്‌ മരുന്ന് എന്ന വ്യാജ മരുന്നിന്റെ വാര്‍ത്തയെക്കാള്‍ വാര്‍ത്ത ആയത് ബാബയുടെ പതഞ്‌ജലി നെയ്യില്‍ കാശ് വാങ്ങാതെയാണ് ഗുസ്തി താരം സുശീല്‍ കുമാര്‍ അഭിനയിക്കുന്നത് എന്നതാണു. പക്ഷെ നേരത്തെ പറഞ്ഞ വന്‍കിടകോര്‍പ്പരെട്ടുകളുമായി ഗുസ്തി പിടിക്കാതെ സൌഹൃദത്തില്‍ പോകാന്‍ ഏതാണ്ട് ബാബ തീരുമാനിച്ചു കഴിഞ്ഞു എന്ന് തോന്നും വിധമാണ് ഇപ്പോള്‍ രാജ്യത്തെ സ്കൂളുകളില്‍ നോട്ടമിട്ടിരിക്കുന്നത്.

 

 

കോള്‍ഗേറ്റ് ഹിന്ദുസ്ഥാന്‍ ലിവര്‍ നെസ്ലെ തുടങ്ങിയവരെ ശത്രുക്കള്‍ ആയി നേരത്തെ പറഞ്ഞിരുന്ന ബാബ ഇപ്പോള്‍ അവ വിട്ടു വിദ്യാഭ്യാസ കച്ചവടത്തിലേക്കും തിരിയുകയാണ്. വിദ്യാഭ്യാസം ലാഭം ഉണ്ടാക്കാനുള്ള മറ്റൊരു നല്ല വിപണി ആണെന്ന് ബാബയോട് ആരും ഉപദേശിക്കേണ്ട കാര്യമില്ല. അവിടെയും തന്റെ റോ മട്ടീരിയല്സ ഹൈന്ദവത തന്നെ ആന്നെനും അതിന്റെ മാര്‍ക്കറ്റിംഗ് തന്നെക്കാള്‍ നന്നായി ചെയ്യാന്‍ ആരെയും അനുവദിക്കില്ല എന്ന മട്ടിലും ആണ് കാര്യങ്ങളുടെ പോക്ക്. ഇതാണ് ഏറ്റവും ഭീഷന്വും. രാജ്യത് പുരാതന കാലത് സ്വര്‍ണ്ണം അപ്പിയിടുന്ന പശുക്കള്‍ ഉണ്ടായിരുന്നു എന്ന് വരെ ഗീര്‍വ്വാണം അടിച്ച സംഘപരിവാര ശാസ്ത്രഞ്ജര്‍ ഉള്ളപ്പോള്‍ സംഗതി ഇവിടം വരെ എത്തും എന്ന് കണ്ടറിയണം. നിലവില്‍ ഹരിദ്വാറില്‍ ആചാര്യകുലം എന്ന പേരില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ 400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതേപോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സ്‌കൂളുകള്‍ ആരംഭിക്കാനാണ് പദ്ധതി.സ്‌കൂള്‍ ആരംഭിക്കാനുള്ള അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിട്ടല്ല. അംഗീകാരം ലഭിച്ചില്ലെങ്കില്‍ സി.ബി.എസ്.ഇ യെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സ്വയംഭരണ ബോര്‍ഡ് ഉണ്ടാക്കുമെന്ന് രാംദേവ് അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE