HomeAround Keralaതീപിടുത്തം, അപകടം, മോഷണം.... എല്ലാത്തിനും ഇനി സഹായമെത്തും...... ഒറ്റ നമ്പർ വിളിച്ചാൽ മതി...

തീപിടുത്തം, അപകടം, മോഷണം…. എല്ലാത്തിനും ഇനി സഹായമെത്തും…… ഒറ്റ നമ്പർ വിളിച്ചാൽ മതി !!

അടിയന്തര സാഹചര്യങ്ങളില്‍ പോലീസിനെ വിളിക്കാന്‍ ഇനിയൊരു നമ്ബര്‍ മാത്രം മതി. നിലവില്‍ 100 ആയിരുന്ന പോലീസിനെ വിളിക്കാനുള്ള നമ്ബര്‍. ഇനി 112 ആയിരിക്കും. മൂന്നു മാസത്തിനുള്ളില്‍ ഈ സംവിധാനം കേരളത്തില്‍ നിലവില്‍ വരുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇന്ത്യയില്‍ ഇതു നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം. ഏത് അടിയന്തര ഘട്ടത്തിലേക്കും 112ലേക്കു വിളിക്കാം. ആവശ്യമനുസരിച്ച്‌ ഈ കോളുകള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുമെന്നു ബെഹ്റ വ്യക്തമാക്കി.

 

 

 

 

നിലവില്‍ അടിയന്തര സഹായ നമ്ബറുകളായി 101 (അഗ്നിശമന സേന), ആംബുലന്‍സ് (102) എന്നിവയും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഇവയെല്ലാം 112 എന്ന ഒരു നമ്ബറിനു കീഴിലാവും.
ഈ നമ്ബറിലേക്ക് 24 മണിക്കൂറും വിളിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അടിയന്തര പ്രതികരണ സംവിധാന പദ്ധതിക്ക് (എന്‍ഇആര്‍എസ്) തുടക്കമിട്ടത്. നിര്‍ഭയ ഫണ്ടുപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
112 എന്ന പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ 36 കോള്‍ സെന്ററുകള്‍ ഇതിനു വേണ്ടി സംസ്ഥാനത്ത് തയ്യാറാക്കും. കോള്‍ വന്നു കഴിഞ്ഞാല്‍ ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി എവിടെ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്താനാവും.

 

 

 

 

ജിപിഎസ് ഉപയോഗിച്ച്‌ ഈ സ്ഥലത്തേക്കു ഉടന്‍ വാഹനം അയക്കും. ഈ വാഹനങ്ങളിലും ജിപിഎസ് സംവിധാനമുണ്ടാവും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ ഹൈവേകളില്‍ നിരീക്ഷണത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ബെഹ്റ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തല്‍സമയം ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments