സൗദിയിൽ മറ്റൊരു മേഖലയിൽ കൂടി സ്വദേശിവത്കരണം വരുന്നു; പ്രവാസികൾ കൂടുതൽ ആശങ്കയിൽ

29

സൗദിയിൽ മറ്റൊരു മേഖലയിൽ കൂടി സ്വദേശിവത്കരണം വരുന്നു. സ്വകാര്യ സ്‌കുള്‍ മേഖലയില്‍ സ്വദേശി വത്കരണം ശക്തമായി നടപ്പാക്കാന്‍ സൗദി വിദ്യഭ്യാസ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ഈസാ നിര്‍ദേശിച്ചു. ഈ വിദ്യഭ്യാസ വര്‍ഷം അവസാനിക്കുന്നതോടെ സ്‌കൂള്‍ മേധാവി മറ്റു അഡ്മിനിസറ്ററേഷന്‍ ജോലികളിലെല്ലാം സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നാണ് മന്ത്രിയുടെ നിര്‍ദേശം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശികളുടെ സാന്നിധ്യം കുറച്ചു കൊണ്ടു വരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിദേശികളായ ജീവനക്കാരുടെ കരാര്‍ കാലാവധി പെട്ടന്ന് അവസാനിപ്പിക്കാന്‍ കഴിയില്ലന്ന് ജിദ്ദ ചേമ്ബര്‍ ഓഫ് കൊമേഴ്സ് വിദ്യാഭ്യാസ സമിതി വിഭാഗം മേധാവി ഖാലിദ് അല്‍ ജുവൈറ വ്യക്തമാക്കി. വിഷയത്തില്‍ കൈ കൊണ്ട നടപടികളെ കുറിച്ച്‌ മൂന്ന് മാസത്തിനകം നടപടി അറിയിക്കണമെന്ന് മന്ത്രി നല്‍കിയ ഉത്തരവില്‍ പറയുന്നു. എന്നാൽ, മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ സമയം വേണമെന്ന് സ്വകാര്യ സ്ുകള്‍ മാനേജ്‌മെന്റ്ധികൃതരും മേധാവികളും ആവശ്യപ്പെട്ടു.