HomeAround KeralaErnakulamപണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി !

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി !

നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയില്‍ നാടു നെട്ടോട്ടമോടിയപ്പോൾ ഇടവക അംഗങ്ങൾക്ക് നിത്യച്ചെലവിനു പണം കണ്ടെത്താൻ നേർച്ചപ്പെട്ടി തുറന്നു കൊടുത്തു പള്ളി നാടിനു മാതൃകയായി. കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ രണ്ടു നേർച്ചപ്പെട്ടികളാണ് ഇന്നലെ രാവിലെ ജനങ്ങൾക്കായി തുറന്നു കൊടുത്തത്. അത്യാവശ്യക്കാർക്ക് തങ്ങൾക്കു വേണ്ട തുകയെടുക്കാം. പിന്നീട് പണം കയ്യിൽ വരുമ്പോൾ നേർച്ചപ്പെട്ടിയിൽ തിരികെ നിക്ഷേപിക്കാം. ഇതായിരുന്നു ആകെ പള്ളിയിൽ നിന്നും പറഞ്ഞത്. സാധാരണക്കാരായ പലർക്കും നേർച്ചപ്പെട്ടിയിലെ പണം ഉപകരിച്ചു. അരിയും പലവ്യഞ്ജനങ്ങളും വാങ്ങാനും കൊച്ചുകൊച്ചു കടങ്ങൾ വീട്ടാനും പണം ഉപയോഗിച്ചവരുണ്ട്. എടിഎം കാർഡ് ഇല്ലാത്തവരും നേർച്ചപ്പെട്ടിക്കു മുന്നിലെത്തി.

 

fr

രാവിലെ ആറിനുതന്നെ മുന്നിൽ നേർച്ചപ്പെട്ടികൾ തുറന്നുവച്ചിരുന്നു. നോട്ട് കിട്ടാനില്ലെന്നു സാധാരണക്കാരായ പലരും വന്നു സങ്കടം പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു തീരുമാനം എല്ലാവരും ചേർന്നെടുത്തതിന്നു വികാരി ഫാ. ജിമ്മി പൂച്ചക്കാട്ട് പറയുന്നു.  കുര്ബാനയ്ക്കിടയിൽ അച്ചൻ നേർച്ചപ്പെട്ടയുടെ കാര്യം പറയുകയും ചെയ്തു. പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങൾ നേർച്ചപ്പെട്ടിയുടെ സേവനം പ്രയോജനപ്പെടുത്തി. നേര്‍ച്ചയായി പെട്ടിയില്‍ നിക്ഷേപിച്ച പണം അത്യാവശ്യഘട്ടത്തില്‍ തങ്ങള്‍ക്ക് ഉപകരിച്ചത് ദൈവാനുഗ്രഹമായാണ് ഇടവകാംഗങ്ങള്‍ കാണുന്നത്.

നിങ്ങളുടെ വീടിന്റെ പുറം ഭിത്തിയിലോ മതിലിലോ ഇത്തരം ചിഹ്നങ്ങളോ ചിത്രങ്ങളോ ഉണ്ടോ ? എത്രയും പെട്ടെന്ന് അവ മായ്ച്ചു കളയുക ! കേരളാപൊലീസിന്റെ ഒരു മുന്നറിയിപ്പ് !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

വീട്ടിൽ രക്തംപുരണ്ട കാൽപ്പാട് പിന്തുടർന്ന് ചെന്ന യുവാവ് ആ കാഴ്ച കണ്ടു ഞെട്ടി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments