വിദേശി നഴ്‌സുമാരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം; ഈ യോഗ്യതയുള്ള നേഴ്‌സുമാർ ശ്രദ്ധിക്കുക

266
906199

കുവൈത്ത് ആരോഗ്യമന്ത്രാലയം വിദേശി നഴ്‌സുമാരെ പിരിച്ചു വിടുന്നു. 65 വയസ്സ് കഴിഞ്ഞ 172 വിദേശി നഴ്‌സുമാരെയാണ് പിരിച്ചു വിടുന്നത്. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശി നഴ്സുമാരുടെ പട്ടിക തയ്യാറാക്കാനും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൂടാതെ 35 വര്‍ഷത്തെ സേവനം കഴിഞ്ഞവരെയും ഒഴിവാക്കുന്നുണ്ട്.