HomeUncategorizedഫാർമസിയിൽ നിന്നും പ്രവാസികൾ പുറത്തേക്ക്; ഗൾഫിലെ പ്രവാസികൾക്ക് ഇരുട്ടടിയാകുന്ന പുതിയ നിയമം ഇങ്ങനെ:

ഫാർമസിയിൽ നിന്നും പ്രവാസികൾ പുറത്തേക്ക്; ഗൾഫിലെ പ്രവാസികൾക്ക് ഇരുട്ടടിയാകുന്ന പുതിയ നിയമം ഇങ്ങനെ:

സൗദി അറേബ്യയിലെ ഫാര്‍മസികളിലെ സ്വദേശിവത്കരണം ഒരു മാസത്തിനകം ആരംഭിക്കും. അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. നിലവില്‍ സൗദിയിലെ ഫാര്‍മസികളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികളും വിദേശികളാണ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ രാജ്യത്ത് 8,665 ഫാര്‍മസികളാണുള്ളത്. ഇതില്‍ 24,265 ഫാര്‍മസിസ്റ്റുകളുണ്ട്. നിലവില്‍ ഫാര്‍മസിസ്റ്റുകളില്‍ 93 ശതമാനം വിദേശികളും 7 ശതമാനം സ്വദശികളുമാണ്.

എന്നാല്‍ പുതുതായി ഫാര്‍മസി പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുന്ന സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കാണ് ഭരണകൂടം തുടക്കം കുറിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരോ വര്‍ഷവും 6.7 ശതമാനം വീതം സ്വദേശികളെ ഫാര്‍മസികളില്‍ നിര്‍ബന്ധമാക്കും. 10 വര്‍ഷം കൊണ്ട് ഈ രംഗത്ത് വിദേശികളെ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments