HomeUncategorizedഖത്തറിൽ പ്രവാസികൾക്ക് ഇപ്പോൾ സ്ഥലം സ്വന്തമാക്കാൻ സുവർണ്ണാവസരം; ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ:

ഖത്തറിൽ പ്രവാസികൾക്ക് ഇപ്പോൾ സ്ഥലം സ്വന്തമാക്കാൻ സുവർണ്ണാവസരം; ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ:

വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന നിയമം സെപ്റ്റംബറില്‍ ഖത്തര്‍ പാസാക്കിയിരുന്നു. ഇതിനു പിന്നാലെ് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമവും ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. തിരഞ്ഞെടുത്ത മേഖലകളില്‍ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന റജിസ്‌ട്രേഷന്‍ വകുപ്പിന്റെ കരടുനിര്‍ദേശത്തിനു പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വിദേശികള്‍ വാങ്ങുന്ന ഭൂമിയുടെ വില ഉള്‍പെടെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുന്നതിനും റജിസ്‌ട്രേഷന്‍ അടക്കം അനുബന്ധ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രണ സമിതി രൂപീകരിക്കാനുള്ള നീതീന്യായ മന്ത്രാലയ നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. നീതീന്യായ മന്ത്രാലയ പ്രതിനിധിയായിരിക്കും സമിതിയുടെ തലവന്‍. വിദേശികള്‍ക്കു ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനാവുന്ന മേഖലകള്‍ നിശ്ചയിക്കുക സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments