ഇന്ത്യൻ പ്രവാസിയുടെ കോവിഡ് പ്രതിരോധ വിദ്യക്ക് അമേരിക്കയുടെ അംഗീകാരം !

28

കോവിഡ് പ്രതിരോധത്തിനായി ഇന്ത്യക്കാരൻ പ്രവാസിയുടെ കണ്ടുപിടുത്തത്തിന് അമേരിക്കയുടെ അംഗീകാരം. സൗത്ത് ഫ്ലോറിഡ സർവകലാശാലയിൽ പ്രഫസറായി സേവനം ചെയ്യുന്ന യോഗി ഗോസ്വാമിയുടെ കണ്ടുപിടിത്തത്തിനാണ് ഇപ്പോൾ യു‌എസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (യു‌എസ്-എഫ്ഡി‌എ) യുടെ അംഗീകാരം ലഭിച്ചത്. ‘മോളിക്യൂൾ എയർ പ്രോ ആർ‌എക്സ്’ എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന് പേര്.

SARS-Cov19 വൈറസുകളെ ഉൾപ്പെടെ നേരിടാൻ ശേഷിയുള്ള സവിശേഷ ഉപകരണമാണ് എയർ പ്രോ ആർഎക്സ്.
പേറ്റന്റ് ഉള്ള ഫോട്ടോ ഇലക്ട്രോ കെമിക്കൽ ഓക്സിഡേഷൻ ടെക്നോളജിയാണ് ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ഒരു നാനോ ഫില്‍റ്റര്‍ ഉപയോഗിച്ച് മാലിന്യത്തെ തന്മത്രകളായി പൊടിച്ചു കളയുകയാണു അദ്ദേഹം കണ്ടുപിടിച്ച മെഷീനിലൂടെ ചെയ്യുന്നത്. ഇതുവഴി ബാക്ടീരിയയും വൈറസിനേയും പൂർണ്ണമായും നശിപ്പിക്കാൻ ആവും.

എയർ പ്രോ ആർഎക്സ് ഒരു മണിക്കൂർ പ്രവർത്തിപ്പിച്ചാൽ സാർസ്–കോവ്2 വൈറസിനെ 99.47% വരെ പ്രതിരോധിക്കാൻ കഴിയും എന്നും 24 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ 99.999% വരെ പ്രതിരോധിക്കാമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിൽ സന്തോഷമേയുള്ളൂ എന്നും യോഗി പ്രതികരിച്ചു.