HomeWorld NewsGulfസൗദിയിൽ ആശ്രിതരടക്കം 90​ ലക്ഷം വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

സൗദിയിൽ ആശ്രിതരടക്കം 90​ ലക്ഷം വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

സൗദിയിൽ 90​ ലക്ഷം വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളതായി കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്​.ഐ) വെളിപ്പെടുത്തി. ഇതിൽ 19 ലക്ഷം ഓളം പേർ ആശ്രിത വിസക്കാരും ബാക്കി ഭൂരിപക്ഷവും തൊഴിലാളികളുമാണ്​.

അതേസമയം സ്വകാര്യ മേഖലയിൽ ​ജോലി ചെയ്യുന്ന 14 ലക്ഷം സൗദി പൗരന്മാർക്കും ഇൻഷുറൻസ്​ പരിരക്ഷയുണ്ട്​. ഇവരുടെ 21 ലക്ഷത്തോളം കുടുംബാംഗങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദികളും വിദേശികളും അടക്കം ആകെ 11.17 ദശലക്ഷം പേർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്.

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആശുപത്രികളും പോളിക്ലിനിക്കുകളും അടക്കം 5202 സ്ഥാപനങ്ങൾ വഴി സേവനങ്ങൾ നൽകുന്നു. 26 ഇൻഷുറൻസ് കമ്പനികളും ഏഴു ക്ലെയിം മാനേജ്‌മെന്റ് കമ്പനികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 6,24,000 വിസിറ്റ് വിസക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്.

വിസിറ്റ് വിസക്കാർക്ക് ഏഴു ഇൻഷുറൻസ് കമ്പനികൾ വഴിയാണ് ആരോഗ്യ ഇൻഷുറൻസ് സേവനം നൽകുന്നത്.
സൗദി വിസിറ്റ് വിസ ലഭിക്കുന്നതിനും ദീർഘിപ്പിക്കുന്നതിനും ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. വിസിറ്റ് വിസക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജ് ലഭിക്കും. ഇൻഷുറൻസ് കമ്പനികളിൽ നിന്ന് അപ്രൂവൽ ലഭിക്കുന്നതു വരെ ചികിത്സാ സേവനങ്ങൾക്കുള്ള ചെലവ് അടയ്ക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവരെ ആശുപത്രികളും പോളിക്ലിനിക്കുകളും നിർബന്ധിക്കുന്നത് നിയമ ലംഘനമാണ്.

അടിയന്തിര ഘട്ടങ്ങളില്‍ അപ്രൂവലിനായി കാത്തിരുന്ന് ചികിത്സ വൈകിപ്പിക്കുന്നതും ചട്ട വിരുദ്ധമാണ്. കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അറിയിച്ചതാണിക്കാര്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments