ഇനി വിസിറ്റ് വിസയിൽ ഗൾഫിലെത്തി ജോലി ശരിയാക്കാൻ കഴിയില്ല ! പുതിയ നിയമം വരുന്നു

71

ഇനി മുതൽ വിസിറ്റിങ് വിസയിൽ വിദേശത്തു പോകണമെങ്കിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. വിദേശ തൊഴിലാളികളെ ടൂറിസ്റ്റ് വീസയിൽ കൊണ്ടുവരരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വീസ നിയമം ഉദാരമാക്കിയതു ചില കമ്പനികൾ ദുരുപയോഗം ചെയ്യുന്നതു കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ടൂറിസ്റ്റ് വീസ കാലാവധി 3 മാസമാക്കിയതോടെയാണ് ഈ പ്രവണത കൂടിയത്. ചില കമ്പനികൾ വിനോദ സഞ്ചാര മേഖലകളിലെ സ്ഥാപനങ്ങളിൽ നിന്നു ടൂറിസ്റ്റ് വീസ തരപ്പെടുത്തിയാണു തൊഴിലാളികളെ കൊണ്ടുവന്നത്. തൊഴിൽ വീസയിൽ കൊണ്ടുവരുമ്പോഴുള്ള വീസ ചെലവുകളിൽ നിന്നു രക്ഷപ്പെടാനാണിത്.

എന്നാൽ ഇത്തരത്തിലൊരു മുന്നറിയിപ്പ് അധികൃതർ നൽകുന്നതോടെ ഇതോടെ ഇനി തൊഴിൽ വീസ നിർബന്ധമാകും. യുഎഇ നിയമപ്രകാരം കമ്പനികൾ തൊഴിൽ വീസയിലാണ് തൊഴിലാളികളെ കൊണ്ടുവരേണ്ടത്. സന്ദർശക, ടൂറിസ്റ്റ് വീസയിൽ തൊഴിലാളികളെ എത്തിച്ച് സ്ഥാപനങ്ങളിൽ നിയമനം നൽകുന്നത് കടുത്ത നിയമലംഘനമാണ്. 5 വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ നൽകാൻ കഴിഞ്ഞമാസം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.