HomeWorld NewsGulfയു.എ.ഇയില്‍നിന്ന്​ ഇന്ത്യയിലേക്ക്​ മട​ങ്ങുന്നവര്‍ക്ക് ഇനി രെജിസ്ട്രേഷൻ ആവശ്യമില്ല; പുതിയ തീരുമാനം ഇങ്ങനെ:

യു.എ.ഇയില്‍നിന്ന്​ ഇന്ത്യയിലേക്ക്​ മട​ങ്ങുന്നവര്‍ക്ക് ഇനി രെജിസ്ട്രേഷൻ ആവശ്യമില്ല; പുതിയ തീരുമാനം ഇങ്ങനെ:

ഇന്ത്യയും യു.എ.ഇയും തമ്മില്‍ തയാറാക്കിയ എയര്‍ ബബ്​ള്‍ കരാറി​െന്‍റ അടിസ്ഥാനത്തിൽ യു.എ.ഇയില്‍നിന്ന്​ ഇന്ത്യയിലേക്ക്​ മട​ങ്ങുന്നവര്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്​റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. സാ​ങ്കേതിക പരിജ്​ഞാനമില്ലാത്തവര്‍ക്ക്​ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന നിബന്ധനയാണ്​ ഇപ്പോള്‍ ഒഴിവാക്കിയത്​. യാത്രക്കാര്‍ക്ക്​ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ എന്നിവ ഉള്‍പ്പെടെയുള്ളവയിലെ ടിക്കറ്റുകള്‍ നേരി​ട്ടോ ട്രാവല്‍ ഏജന്‍റുമാര്‍ വഴിയോ ബുക്ക്​ ചെയ്യാം. ചില വിമാനത്താവളങ്ങളില്‍ കോവിഡ്​ പരിശോധന നിര്‍ബന്ധമില്ലെങ്കിലും 96 മണിക്കൂര്‍ മുമ്ബ്​​ നടത്തിയ പി.സി.ആര്‍ പരിശോധനഫലം കൈയിലുള്ളവര്‍ക്ക്​ നാട്ടിലെ ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ ഒഴിവാക്കാന്‍ കഴിയും. വന്ദേ ഭാരത്​ മിഷന്‍ വഴി പ്രവാസികളെ നാട്ടിലെത്തിച്ച്‌​ തുടങ്ങിയപ്പോഴാണ്​ ഇന്ത്യക്കാര്‍ക്ക്​ എംബസി രജിസ്​​േട്രഷന്‍ നിര്‍ബന്ധമാക്കിയത്​. അഞ്ചു​ ലക്ഷത്തോളം ഇന്ത്യക്കാരാണ്​ രജിസ്​റ്റര്‍ ചെയ്​തിരുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments