HomeWorld NewsGulfസൗദിയിൽ കർശന തൊഴിൽ നിയന്ത്രണം: 60 വയസിനു മേൽ ഇനി തൊഴിൽ വിസയില്ല

സൗദിയിൽ കർശന തൊഴിൽ നിയന്ത്രണം: 60 വയസിനു മേൽ ഇനി തൊഴിൽ വിസയില്ല

റിയാദ്‌: സൗദി അറേബ്യയില്‍ തൊഴില്‍ വിസയ്‌ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 18 വയസിനു താഴെയും 60 വയസിനു മുകളിലുമുള്ളവര്‍ക്കു പുതുതായി വിസ അനുവദിക്കില്ല. ഡോക്‌ടര്‍മാര്‍ക്കും തൊഴില്‍ വൈദഗ്‌ധ്യമുള്ളവര്‍ക്കും ഇളവുണ്ട്‌. സ്വകാര്യ സ്‌ഥാപനങ്ങളിലെ സൗദിവല്‍ക്കരണം 75 ശതമാനമായി നിശ്‌ചയിക്കുകയും ചെയ്‌തു. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ഒഴിവുള്ള തസ്‌തികളുടെ വിശദാംശങ്ങള്‍ 15 ദിവസത്തിനകം തൊഴില്‍ മന്ത്രാലയത്തില്‍ അറിയിക്കണമെന്നും വ്യവസ്‌ഥയുണ്ട്‌. തൊഴിലാളികളുടെ എണ്ണം, വേതനം, യോഗ്യത, സ്‌ഥലം എന്നീ വിവരങ്ങളും തൊഴിലുടമ തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണം. തൊഴിലാളികള്‍ക്കു വേതനം നല്‍കുന്നതില്‍ വീഴ്‌ച വരുത്തുന്ന കമ്പനികള്‍ക്കും ബിനാമി സംരംഭങ്ങളെന്നു കണ്ടെത്തുന്നവര്‍ക്കും വിസ ലഭിക്കില്ല. നിയമപരമല്ലാതെ തൊഴിലാളികളെ പുറത്തു ജോലിക്കായി അയയ്‌ക്കുന്നവരുടെ വിസ അപേക്ഷകള്‍ നിരസിക്കുമെന്നും പുതിയ തൊഴില്‍ നിയമാവലി വ്യക്‌തമാക്കുന്നു.

ഇതിനിടെ, രാജ്യത്തെ വിദേശ ജോലിക്കാര്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതും ശൂറ കൗണ്‍സിലിന്‍െറ പരിഗണനയിലാണ്. ശൂറ കൗണ്‍സില്‍ ജനറല്‍ അതോറിറ്റിയാണ് ഈ വിഷയം പഠിച്ച് അംഗങ്ങളുടെ ചര്‍ച്ചക്കും വോട്ടിങ്ങിനും വിടാന്‍ ശൂറ കൗണ്‍സിലിനോട് അഭ്യര്‍ഥിച്ചത്.

 

വിസക്കച്ചവടം നടത്തുന്ന സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക്‌ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുളള മുഴുവന്‍ വിസ നടപടിക്രമങ്ങളും നിര്‍ത്തിവയ്‌ക്കും. പിന്നീട്‌ അഞ്ചു വര്‍ഷത്തേക്കു വിസ അനുവദിക്കില്ല. അനുവദിച്ച വിസകള്‍ റദ്ദാക്കുന്നതിന്‌ അപേക്ഷ നല്‍കിയവര്‍ക്കു പുതിയ വിസ നല്‍കില്ല. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ വിവാഹത്തിന്‌ അഞ്ചു ദിവസവും ഭാര്യയോ അടുത്ത ബന്ധുക്കളോ മരിച്ചാല്‍ അഞ്ചു ദിവസവും കുട്ടികളുടെ പിറന്നാളിന്‌ മൂന്നു ദിവസവും അവധി ലഭ്യമാക്കും. സ്വകാര്യ മേഖലയില്‍ സ്‌ത്രീകളുമായി ഇടകലരുന്ന ജോലിക്കാരെ പിരിച്ചുവിടാനും വ്യവസ്‌ഥകളായി. ഇത്തരത്തില്‍ ഇടകലര്‍ന്ന്‌ ജോലി ചെയ്യുന്നതു കണ്ടെത്തിയാല്‍ ഒരു ദിവസത്തെ ശമ്പളം തടയും. ആവര്‍ത്തിച്ചാല്‍ മൂന്നു ദിവസത്തെ ശമ്പളം പോകും. വീണ്ടും പിടിയിലായാല്‍ അഞ്ചു ദിവസത്തെ വേതനം നല്‍കില്ല. നാലാമതും നിയമലംഘനം കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടും.

Also read: ദുബൈയിൽ സി, ഡി. പാർക്കിങ് സോണുകളിലെ പാർക്കിങ് നിരക്കിൽ വൻവർധന

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments